*ജന്തർ മന്തർ പ്രതിഷേധത്തിനിടെ ലൈംഗികാതിക്രമം; പൊലിസിനെതിരെ ഗുരുതര ആരോപണവുമായി മൂന്ന് വനിതാ മാധ്യമപ്രവർത്തകർ*
ജന്തർ മന്തർ പ്രതിഷേധത്തിനിടെ പൊലിസ് ലൈംഗികാതിക്രമം നടത്തിയെന്ന ഗുരുതര ആരോപണവുമായി മൂന്ന് വനിതാ മാധ്യമപ്രവർത്തകർ. പരാതി നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതായും അവർ വ്യക്തമാക്കി.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടയിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലിസ് (എ.സി.പി) തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി മാധ്യമപ്രവർത്തകരിൽ ഒരാൾ ആരോപിക്കുന്നു. പൊലിസിന്റെ നടപടികൾ റെക്കോർഡ് ചെയ്യുന്നതിനിടയിൽ ആ ഉദ്യോഗസ്ഥൻ തന്നെ അപമര്യാദയായി സ്പർശിക്കുകയും
തള്ളിമാറ്റുകയും ചെയ്‌തതായാണ് അവരുടെ ആരോപണം.
ഇക്കാര്യം പരാതിപ്പെടാനായി താൻ പൊലിസ് സ്റ്റേഷനിൽ പോയെങ്കിലും കേസ് ഫയൽ ചെയ്യാൻ തയ്യാറായില്ലെന്നും അവർ ആരോപിക്കുന്നു.
അതേസമയം, തങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും നീതിയുക്തവും നിഷ്‌പക്ഷവുമായ അന്വേഷണത്തിനായി അവ 'ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും' ഡൽഹി പൊലിസ് വ്യക്തമാക്കി.
മാധ്യമപ്രവർത്തകരോടുള്ള പൊലിസിന്റെ പെരുമാറ്റത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ആശങ്ക
രേഖപ്പെടുത്തി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments