Breaking News

*16 വർഷമായിട്ടും ബൈപ്പാസ് യഥാർത്ഥ്യമായില്ല; അങ്ങാടിപ്പുറത്ത് പ്രേതവേഷത്തിൽ എസ്ഡിപിഐയുടെ വേറിട്ട പ്രതിഷേധം*

അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരോടം പാലം - മാനത്തു മംഗലം ബൈപാസ് യാഥാർഥ്യമാക്കണമെന്ന്  ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ  ഭാഗമായി എസ്ഡിപിഐ സമരസമിതിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിപ്പുറത്ത് വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. 

അങ്ങാടിപ്പുറം ജംഗ്ഷനിൽ നിൽപ്പ് സമരം നടത്തി. ഭരണാനുമതി ലഭിച്ചിട്ടും യാഥാർഥ്യ മാകാത്ത ബൈപാസിന്റെ നഷ്ടപ്പെട്ട ഒരോ വർഷങ്ങളിലേയും പ്രതീകവത്കരിച്ചു മോക്ഷം കിട്ടാത്ത 16 വർഷങ്ങളെ സൂചിപ്പിച്ചു നൂറു പ്രേതങ്ങൾ ജംഗ്ഷനിൽ നിന്നു. ബൈപ്പാസിനെ കുറിച്ച് മറന്ന മങ്കട, പെരിന്തൽമണ്ണ എംഎൽഎ മാർക്ക് ഓർമരസായനം എത്തിച്ചു നൽകിയും പ്രതിഷേധിച്ചു.

ഏകദിന പ്രതിഷേധ ധർണ്ണ എസ്ഡിപിഐ മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് അഡ്വ എ.എ റഹീം ഉദ്ഘാടനം ചെയ്തു. 
ജില്ലാ ട്രഷറർ നാസർ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റംഗം പികെ സുജീർ, അൻസാർ കൂട്ടിലങ്ങാടി, അഷ്‌റഫ് പാഷ, അബ്ദുൽ റഹീം കെപി, അലി മാസ്റ്റർ എന്നിവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments