Breaking News

*ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ ഹെൽത്തി കേരള പരിശോധന; കാസർഗോഡ് നഗരത്തിൽ പരിശോധന ശക്തമാക്കി*

കാസർഗോഡ് : ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കാസർഗോഡ് നഗരത്തിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ഹെൽത്തി കേരള ശുചിത്വ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, കുടിവെള്ളത്തിന്റെ ഗുണനിലവാരം, ജീവനക്കാരുടെ ആരോഗ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഭക്ഷ്യജന്യ രോഗങ്ങൾ തടയുക, സുരക്ഷിതമായ ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കുക, പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതുമായ സാഹചര്യങ്ങൾ, സ്ഥാപനങ്ങളിലെ ശുചിത്വപരിപാലനം, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന, ആവശ്യമായ ഹെൽത്ത് കാർഡിന്റെയും സ്ഥാപന ലൈസൻസിന്റെയും ലഭ്യത തുടങ്ങിയ കാര്യങ്ങൾ പൊതുജനാരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതിന്റെ പ്രാധാന്യവും ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബിജു ബാലുശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. സജീവൻ, എം. രോഹിത്, ജില്ലാ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, എ.വി  ശ്രീജിത്ത്‌ കാസർഗോഡ് നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീന എൻ., വൈശാഖ് കെ., മുബഷിറ കെ.പി. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പരിശോധന വരുംദിവസങ്ങളിലും തുടരും. കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്താത്തതും ആവശ്യമായ ഹെൽത്ത് കാർഡും സ്ഥാപന ലൈസൻസും ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിലെ ശുചിത്വവും സുരക്ഷിതമായ ഭക്ഷണവിതരണവും ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ തുടരും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments