*കോഴി വില കുതിക്കുന്നു. 165മുതൽ 170 വരെ.കദളിപ്പഴത്തിനും നേന്ത്രപ്പഴത്തിനും വില കുറയുന്നില്ല*
കാസർഗോഡ് : അവശ്യസാധനങ്ങളുടെ വില കുതി പ്പിൽ തന്നെ.കോഴിവില 165 മുതൽ 170 വരെയായി.85 കടന്ന കദളിപ്പഴവും 80ൽ നിൽക്കുന്ന നേന്ത്രപ്പഴത്തിനും വില കുറഞ്ഞില്ല. വിപണിയില്‍ പഴം പച്ചക്കറി വില കുതിച്ചുയരുന്നുമുണ്ട്.കദളിപ്പഴത്തിന് നഗരങ്ങളില്‍ 90 മുതല്‍ 100 രൂപ വരെ കഴിഞ്ഞ ആഴ്ച ഈടാക്കിയിരുന്നു. ഗ്രാമീണ മേഖലകളില്‍ 70മുതല്‍ 80 രൂപ വരെയായിരുന്നു വില.ഇന്ന് 85മുതൽ 95 വരെ ഈടാക്കുന്നു. മത്സ്യങ്ങളുടെ വരവ് നിലച്ചതാണ് കോഴി വിലയിൽ വർദ്ധനവിന് കാരണമെന്ന് പറയപ്പെടുന്നുണ്ട്.അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുന്നുണ്ട്. ഉള്ളി വില ഇനിയും കുറവില്ല. ഇപ്പോഴും 56 രൂപ. 51 രൂപയായി കുറഞ്ഞ പഞ്ചസാരയ്ക്ക് 58 രൂപയായി ഉയര്‍ന്നു.തക്കാളി വില 26മുതൽ 30രൂപ വരെ ആയിട്ടുണ്ട്. വെള്ളുള്ളി വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു.260 രൂപയാണ് നിലവിലെ വില.280 ഈടാക്കുന്നവരു മുണ്ട്.വെല്ലം വില 62 രൂപയായി കുറഞ്ഞു.പഴം പച്ചക്കറികള്‍ക്കെല്ലാം വിപണിയില്‍ നേരിയ വിലകയറ്റമുണ്ട്. ചെറുനാരങ്ങയ്ക്ക് കുത്തനെ ഉയര്‍ന്ന വിലയില്‍ മാറ്റമില്ല. വലുതിന് 280 രൂപയും, ചെറിയ ഇനം ചെറുനാരങ്ങയ്ക്ക് 200. മുട്ട വില ഒരെണ്ണ ത്തിന് 6.40 രൂപയായി തുടരുന്നുണ്ട്. അതേസമയം ഞായറാഴ്ച ചന്തകളിൽ ഉള്ളിക്കും തക്കാളിക്കും തീ വിലയാണ് ഈടാക്കുന്നത്. വിപണിയിൽ 30 രൂപയുള്ള തക്കാളിക്ക് ചന്തയിൽ 40 രൂപയാണ് വില. ഉള്ളിക്ക് 60 രൂപയും ഈടാക്കുന്നുണ്ട്. അതിനിടെ ഉള്ളിയുടേ യും, പഞ്ചസാരയുടെയും വില നാൽക്കുനാൾ മാറി മറിയുന്നതിനാൽ വിലനിലവാര പട്ടികയിൽ നിന്ന് വ്യാപാരികൾ ഇവ രണ്ടിനെയും ഒഴിവാക്കിയിട്ടുണ്ട്.മറ്റു പച്ചക്കറികളുടെ വില നിലവാരം ഇ ങ്ങനെ:പച്ചമുളക് 60, ഉരുളക്കിഴങ്ങ് 26, ഇഞ്ചി 100, കക്കിരി 50, വെള്ളരി 50, കോവയ്ക്ക 60,പയര്‍ 70,ബീന്‍സ് 80,വെണ്ടക്ക 60, കാരറ്റ് 56, ബീറ്റ്‌റൂട്ട് 50,കാബേജ് 35,മുരിങ്ങ 90, കൈപ്പക്ക 80, പടവലം 50,ചേന 44,മത്തന്‍ 30, വെള്ളച്ചറങ്ങ 60, ദാരപ്പീര 60,പച്ചമാങ്ങ 120മുതല്‍ 180 വരെ,വെള്ളരിക്ക 12,കാപ്‌സിക്കം 100,കുമ്പളങ്ങ 20. ഫോട്ടോ: കുതിച്ചുയരുന്ന കോഴി വില.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments