Breaking News

*എസ്എസ്എൽസി പരീക്ഷയുടെ തയ്യാറെടുപ്പ്: രക്ഷിതാക്കൾക്കും ബോധവൽക്കരണം, വിജയ്ജ്യോതി-26 പരിപാടി ശ്രദ്ധേയമായി.*

മൊഗ്രാൽ : 100% വിജയം ലക്ഷ്യം വെച്ച് എസ്എസ്എൽസി പരീക്ഷയിലെ തയ്യാറെടുപ്പുകളിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളെ കൂടി ഭാഗമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിജയ് ജ്യോതി-26 പരിപാടി മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും സംഘടിപ്പിച്ചു. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും ഒപ്പം ചേർന്നാലേ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടാനും, സ്കൂളിന് 100% വിജയം കൈവരിക്കാനും കഴിയുകയുള്ളൂ.ഇതിന് രക്ഷിതാക്കളുടെ കടമയും, ഉത്തരവാദിത്വങ്ങളും വിശദീകരിച്ച് കൊണ്ടാണ് വിജയ് ജ്യോതി-26 ബോധവൽക്കരണം പരിപാടി എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കുന്നത്. മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷൈജി ജി അധ്യക്ഷത വഹിച്ചു.എം കെ ചന്ദ്രശേഖരൻ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.വിജയ് ജ്യോതി-26 കൺവീനർ ജയ്സൺ ജോസ് സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ റിയാസ് കരീം,മുൻ ഹെഡ്മാസ്റ്റർ എം മാഹിൻ, പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം കരീം, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് ഫാത്തിമ തസ്നീം,എം പി ടി എ പ്രസിഡണ്ട് സുമയ്യ,എസ്.എം.സി വൈസ് ചെയർപേഴ്സൺ മുംതാസ്,എം പി ടി എ വൈസ് പ്രസിഡണ്ട് ഹസീന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.എസ് ആർ ജി കൺവീനർ നിഷ ആർ എസ് നന്ദി പറഞ്ഞു.ഫോട്ടോ:മൊഗ്രാൽ സ്കൂളിൽ സംഘടിപ്പിച്ച വിജയ് ജ്യോതി-26 രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടിയിൽ എം കെ ചന്ദ്രശേഖരൻ ക്ലാസിന് നേതൃത്വം നൽകുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments