*മലയാളം സർവ്വകലാശാല സ്ഥിരം ക്യാമ്പസ്; ഭൂമി ഏറ്റെടുക്കലും ഡി.പി.ആറിലെ തുക വ്യതിയാനവും വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ* _എസ്റ്റിമേറ്റ് പുതുക്കി നൽകുന്നത് സർക്കാരിന്റെ പരിഗണനയിലെന്നും മന്ത്രി_
തിരുവനന്തപുരം : സ്ഥിരം ക്യാമ്പസിന്റെ അഭാവമാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. *സ്ഥിരം ക്യാമ്പസ് നിർമ്മാണത്തിനായി 16 ആധാരങ്ങളിലായി 28 സർവെ നമ്പറുകളിൽ ഉൾപ്പെട്ട 4.1352 ഹെക്ടർ ഭൂമി 2018-19 സാമ്പത്തിക വർഷത്തിൽ സർവ്വകലാശാല വാങ്ങിയിരുന്നു.* ആകെ 16,63,66,313.28 രൂപ വില കണക്കാക്കിയ ഈ ഭൂമിക്കായി, 2019-2020 പദ്ധതിവിഹിതത്തിൽ നിന്നും ആദ്യ ഗഡുവായി 9 കോടി രൂപ 2019 ജൂലൈ 3-നും, രണ്ടാം ഗഡുവായി 7,34,95,883 രൂപ 2020 ഒക്ടോബർ 1-നും തിരൂർ സ്പെഷ്യൽ തഹസിൽദാരുടെ അക്കൗണ്ടിലേക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്.എന്നാൽ, *വാങ്ങിയ ഭൂമിയിൽ 313/1B, 313/3B, 313/4B, 313/5, 316/9 എന്നീ അഞ്ച് സർവെ നമ്പറുകളിലുള്ള ഏകദേശം 4 ഏക്കറോളം ഭൂമിയിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള സർവെ നമ്പറുകളിലെ ഭൂമി CRZ-III പരിധിയിൽ പെടുന്ന തണ്ണീർത്തടങ്ങളായതിനാലാണ് ഈ നിയന്ത്രണം വന്നത്.* അനുമതി ലഭിച്ച 4 ഏക്കർ ഭൂമി കേന്ദ്രീകരിച്ചാണ് നിലവിൽ കെട്ടിട നിർമ്മാണത്തിനുള്ള ഡി.പി.ആർ. തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.സ്ഥിരം ക്യാമ്പസ് വികസനത്തിനും നിർമ്മാണ മേൽനോട്ടത്തിനുമായി *മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി 'കോസ്റ്റ്ഫോർഡിനെയാണ് ' (COSTFORD) ചുമതലപ്പെടുത്തിയിരുന്നത്. 60 കോടി രൂപയുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിനായി 0.5% നിരക്കിൽ (18% GST ഉൾപ്പെടെ) 35,40,000/- രൂപയായിരുന്നു* കോസ്റ്റ്ഫോർഡിന് നിശ്ചയിച്ച പ്രതിഫലം. *എന്നാൽ, കോസ്റ്റ്ഫോർഡ് സമർപ്പിച്ചത് ഏകദേശം 138 കോടി രൂപയുടെ ഡി.പി.ആറും, 81,44,342/- രൂപ പ്രതിഫലം ആവശ്യപ്പെടുന്ന ബില്ലുമാണ്* . *കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾക്കൊടുവിൽ കോസ്റ്റ്ഫോർഡ് തയ്യാറാക്കിയ ഡി.പി.ആർ. അനുസരിച്ച് നിർമ്മാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി ഏകദേശം 136 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കിയിരുന്നത്* . 2021-22 ബജറ്റിൽ മലയാളം സർവ്വകലാശാല കെട്ടിട നിർമ്മാണത്തിനായി 20 കോടി രൂപ മാത്രം അടങ്കൽ തുകയായി അനുവദിച്ച സാഹചര്യത്തിൽ, 2018 DSR പ്രകാരം തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് സർവ്വകലാശാല ലഭ്യമാക്കുകയുണ്ടായി . ഇതിന്റെ അടിസ്ഥാനത്തിൽ *03.06.2023-ലെ G.O.(Ms) No.310/2023/HEDN ഉത്തരവ് പ്രകാരം 20 കോടി രൂപ ചിലവഴിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. എന്നാൽ, 07.12.2018-ലെ ധനകാര്യ വകുപ്പ് ഉത്തരവ് പ്രകാരം ഭരണാനുമതിയുടെ പ്രാബല്യകാലാവധി 3 വർഷമായി നിശ്ചയിച്ചിരുന്നതിനാൽ, പ്രസ്തുത ഭരണാനുമതിയുടെ പ്രാബല്യകാലാവധി 02.06.2026-ൽ അവസാനിക്കുകയുണ്ടായി* .2026-27 -ലെ ആദ്യ ബഡ്ജറ്റിമേലുള്ള ഭേദഗതി പത്രികയിൽ പ്രസ്തുത ശീർഷകത്തിലെ വിഹിതത്തിൽ 1.0588 കോടി രൂപയുടെ കുറവ് വരുത്തിയിനാലും, പുതുതായി പ്രവർത്തി ഏറ്റെടുക്കുന്നതിന് 11.04.2025 -ലെ ജി.ഒ.(പി) നം.48/2025/ധന പ്രകാരം DSoR 2021 അനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതിനാൽ സർവ്വകലാശാലയ്ക്ക് ഭരണാനുമതി നൽകിയ വേളയിലെ എസ്റ്റിമേറ്റ് പരിഷ്കരിക്കേണ്ടി വരികയും അടങ്കൽ തുകയിലെ വ്യത്യാസം ഉണ്ടാകുകയും ചെയ്യുന്നതിനാലും ഭരണാനുമതി പുതുക്കി നൽകുന്നതിന് തുക ഇല്ലെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് ധനകാര്യ വകുപ്പ് ഭരണാനുമതി പുതുക്കി നൽകാത്തത്.അതേ സമയംവീണ്ടും എസ്റ്റിമേറ്റ് പുതുക്കി നൽകുന്നതിനായി *സർവ്വകലാശാല സർക്കാരിനെ സമീപിക്കുകയും ആയത് സർക്കാരിന്റെ പരിഗണനയിലുമാണെന്നും* മന്ത്രി റോജി.എം.ജോൺ സഭയിൽ വ്യക്തമാക്കി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments