Breaking News

സമാന്തര ഹോട്ടൽ തട്ടുകടകൾക്കെതിരെ കേരള ഹോട്ടൽ & റെസ്‌റ്റോൻ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 ന് രാവിലെ 10 മണിക്ക് KHRA ഭവൻ്റെ മുമ്പിൽ നിന്ന് പ്രതിഷേധ പ്രകടനം *

കാസർഗോഡ് : സമാന്തര ഹോട്ടൽ തട്ടുകടകൾക്കെതിരെ കേരള ഹോട്ടൽ & റെസ്‌റ്റോൻ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 ന് രാവിലെ 10 മണിക്ക് ബേങ്ക് റോഡിലുള്ള KHRA ഭവൻ്റെ മുമ്പിൽ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സമാപിക്കും.      ഹോട്ടൽ മേഖലയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്ന അനധികൃത തട്ടുകടകൾ നിർത്തലാക്കണം , ഹോട്ടൽ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ .അന്നേ ദിവസം ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിലെ 101  തട്ടുടകളുടെ ഫോട്ടോ കലക്ടർക്ക് കൈമാറും. ആവശ്യങ്ങൾ ഉദ്യാഗസ്ഥർ പരിഗണിച്ചിലെങ്കിൽ Nov: 25 മുതൽ ഹോട്ടലുകളുടെ മുമ്പിൽ അനധികൃത തട്ടുകടകൾ ആരംഭിക്കും .     പ്രോഗ്രാമിൻ്റെ സമാപനത്തിൽ സംഘടനയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ മരിച്ച മുള്ളേരിയ ദുർഗാ ഹോട്ടൽ ഉടമ നായ്ക്കിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസാഹായം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ: NMR റെസാക്ക് കൈമാറും .വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് രഘുവീർ പൈ , ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര , സംസ്ഥാന സെകട്ടറി നാരായണ പൂജാരി , ജില്ലാ ട്രഷർ മുഹമ്മദ് ഗസാലി , വർക്കിംഗ് പ്രസിഡൻ്റ് രാജൻ കളക്കര തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments