*തീരദേശ മുന്നേറ്റ യാത്രയ്ക്ക് നവംബർ 7ന് പറവണ്ണയിൽ പൗരസ്വീകരണം *
വെട്ടം : തീരം കാക്കാൻ എന്ന മുദ്രാവാക്യവുമായി SDPI സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് നയിക്കുന്ന തീരദേശ മുന്നേറ്റ യാത്രയ്ക്ക് നവംബർ 7ന് പറവണ്ണയിൽ പൗരസ്വീകരണം നൽകാൻ SDPI വെട്ടം പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു.തീരദേശ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങളും അവകാശങ്ങളും ആവശ്യങ്ങളും ഉയർത്തിക്കാട്ടി SDPI സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യാത്രയുടെ വിജയത്തിനായി ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനും കൺവെൻഷൻ തീരുമാനിച്ചു.തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പുവരുത്തുക, കെട്ടിക്കിടക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് മത്സ്യത്തൊഴിലാളികൾക്കായി വിനിയോഗിക്കുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ യാത്രയിലൂടെ ഉയർത്തിക്കാട്ടും.തീരദേശ ജനതയെ വോട്ട് ബാങ്കായി മാത്രം കാണുകയും അവരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് അർഹമായ പരിഗണന നൽകാതിരിക്കുകയും ചെയ്യുന്ന സമീപനത്തിനെതിരെയുള്ള ജനകീയ മുന്നേറ്റം കൂടിയാണ് ഈ യാത്ര.പഞ്ചായത്ത് പ്രസിഡന്റ് സി. അൻസാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം SDPI തിരൂർ മണ്ഡലം പ്രസിഡന്റ് കെ.പി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. യാത്രയുടെ ലക്ഷ്യങ്ങളും തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങളും ജില്ലാ തീരദേശ കോർഡിനേഷൻ കമ്മിറ്റി കൺവീനർ സുബൈർ ചങ്ങരംകുളം വിശദീകരിച്ചു.ആദിൽ മംഗലം, ഫൈസൽ, സഹീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹക്കീം സ്വാഗതവും മുനീർ ബദ്‌രി നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments