Breaking News

*സൗദി റാണിയയിൽ വാഹനാപകടത്തിൽ 4 ഇന്ത്യൻ നഴ്സുമാർ ഉൾപ്പടെ അഞ്ച് പേർ മരണപ്പെട്ടു.*_രണ്ട് മലയാളികളും രണ്ട് തമിഴ്നാട് സ്വദേശിനികളും വാഹനത്തിന്റെ ഡ്രൈവറായ സ്വദേശി പൗരനുമാണ് മരിച്ചത്_

ജിദ്ദ : കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു, കോട്ടയം കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി, തമിഴ്‌നാട് അണ്ണാ സത്യാ നഗർ വിജയലക്ഷ്മി ജഗദീഷ് , തഞ്ചാവൂർ പട്ടുകോട്ടയിൽ അന്തോണിയാർ സ്ട്രീറ്റിൽ ഹെപ്സിബ ദേവമണി എന്നിവരാണ് മരിച്ച ഇന്ത്യക്കാർ, മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്.

അൽ ഗാഫ ഡിസ്പൻസറിയിലും അൽ വേല ഡിസ്പൻസറിയിലും ജോലി ചെയ്തു‌ വരികയായിരുന്ന നാല് പേരും അവധി ദിനമായ വെള്ളിയാഴ്ച സ്വദേശിയുടെ വാഹനത്തിൽ റാനിയയിലേക്ക്  പുറപ്പെട്ടതായിരുന്നു. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെ വെച്ചാണ് അപകടം ഉണ്ടായത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments