Breaking News

*സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു*.

കാസറഗോഡ് : രാജ്യത്താകമാനം നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കും പൗരാവകാശ നിഷേധങ്ങൾക്കുമെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ് ഇ യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ശ്രദ്ധേയമായി. സുതാര്യ ജനാധിപത്യം പൗരൻ്റെ അവകാശംഎന്ന മുദ്രാവാക്യമുയർത്തിജനാധിപത്യ രീതിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക്ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടാണ് എസ്.ഇ. യു,സിവിൽ സ്റ്റേഷൻ പരിസരത്ത്ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്.സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.എം ഷഫീഖ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അബ്ദു റഹിമാൻ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് മെമ്പർ കെ.എൻ.പി മുഹമ്മദലി, സീനിയർ വൈസ് പ്രസിഡണ്ട് നൗഫൽ നെക്രാജെ, ഇക്ബാൽ ടി.കെ, റാഷിദ കെ.എ, അഷ്‌റഫ് കല്ലിങ്കാൽ, ഇബ്രാഹിം സാബിർ, നജീബ് ബല്ല, മുഹമ്മദലി, നജീബുദ്ദീൻ സി എ, അഷ്‌റഫ്‌ ചെർക്കള, ജംഷാദ് ചെമനാട്, ആസിഫ് അഹമ്മദ്, അസീസ് ബീജന്തടുക്ക പ്രസംഗിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ അൻവർ സ്വാഗതവും സെക്രട്ടറി അസൈനാർ ഹിദായത്ത് നഗർ നന്ദിയും പറഞ്ഞു.ഫോട്ടോ : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട്. ഒ.എം ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments