Breaking News

*പട്ടയം ലഭിച്ചിട്ടും ഭൂമി കണ്ടെത്താനായില്ല; സമരത്തിനൊരുങ്ങി യുവാവ്മൂന്ന് ദിവസത്തിനകം ഭൂമി അളന്ന് നൽകണമെന്ന് ആവശ്യം*

കുമ്പള : സർക്കാർ അനുവദിച്ച ഭൂമിയുടെ പട്ടയം ലഭിക്കുകയും ഭൂനികുതി അടയ്ക്കുകയും പോക്കുവരവ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടും സ്ഥലം കണ്ടെത്താനാകാത്തതിനെ തുടർന്ന് സമരത്തിനൊരുങ്ങി യുവാവ്. കുമ്പള സ്വദേശി ഇർഷാദ് ചാക്കോയാണ് സമരത്തിനിറങ്ങുമെന്ന് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയത്.കൊയിപാടി വില്ലേജിൽ കെ.എസ്.ടി.പി റോഡരികിൽ കെൻസ കോളജിന് പിറകുവശത്തുള്ള ഭൂമിയാണ് തനിക്ക് അനുവദിച്ചതെന്നാണ് ഇർഷാദ് പറയുന്നത്. വർഷങ്ങളായി വാടകവീട്ടിൽ താമസിച്ചു വരികയാണ്.സ്വന്തമായി വീടെന്ന സ്വപ്നംയാഥാർഥ്യമാക്കാനാണ് സർക്കാരിനോട് ഭൂമിക്കായി അപേക്ഷിച്ചത്.നിരവധി തവണ അപേക്ഷ നൽകിയതിനെ തുടർന്ന് ഭൂമി അനുവദിച്ചതായി അറിയിക്കുകയും പട്ടയമേളയിൽ പട്ടയം ലഭ്യമാക്കുകയും ചെയ്തു. എന്നാൽ ഭൂമി അളന്ന് അതിർത്തി നിർണയിച്ച് കാണിച്ചുനൽകിയില്ല.സ്വകാര്യ സർവേയർമാരുടെയും വിരമിച്ച വില്ലേജ് ഓഫീസറുടെയും സഹായത്തോടെ ഭൂമി കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.പിന്നീട്താലൂക്ക് സർവേയർ എത്തിയിട്ടും ഭൂമി കണ്ടെത്താനായില്ല.പട്ടയത്തിലെ സർവേ നമ്പറും സ്കെച്ചിലെ സർവേ നമ്പറും തമ്മിൽ വ്യത്യാസമുണ്ടെന്നും ഇർഷാദ് ചൂണ്ടിക്കാട്ടി.  സ്വകാര്യ സർവേയർമാർ നടത്തിയ പരിശോധനയിലാണ് സർവേ നമ്പറിലെ പിശക് കണ്ടെത്തിയത്. തുടർന്ന് തെറ്റ് ബോധ്യപെട്ടതോടെ ആദ്യം താലൂക്ക് ഓഫീസിൽ നിന്ന് പട്ടയത്തി സർവേ നമ്പർ തിരുത്തുകയുംകൊയിപാടി വില്ലേജ് ഓഫീസർ നികുതി രസീതിൽ പേനകൊണ്ട് തിരുത്തി സീൽ പതിച്ചുനൽകിയതായും അദ്ദേഹം പറഞ്ഞു.കൊയിപാടി പ്രദേശത്ത് സമാനമായ പ്രശ്നങ്ങൾ നേരിടുന്ന നിരവധി പേരുണ്ടെന്നും ഇർഷാദ് പറഞ്ഞു.പരിഹാരം തേടി ഏറെക്കാലമായി താലൂക്ക്, വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.മൂന്ന് ദിവസത്തിനകം ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈമാറാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കുമ്പള വില്ലേജ് ഓഫീസിന് മുന്നിലോ താലൂക്ക് ഓഫീസ് പരിസരത്തോ  സമരം നടത്തുമെന്നും ഇർഷാദ് ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments