*കിഫ്‌ബി കടമെടുപ്പ്; ധനവകുപ്പ് എതിർത്തതിന്റെ കൂടുതൽ തെളിവ്, 'ഗുരുതര ധനപ്രതിസന്ധി ഉണ്ടാകും', എതിർപ്പ് അറിയിച്ചത് രബീന്ദ്ര കുമാർ അഗർവാളും*
തിരുവനന്തപുരം : കിഫ്‌ബിയുടെ പരിധിവിട്ട കടമെടുപ്പിനെ ധനവകുപ്പിൽ കൂടുതൽ പേർ എതിർത്തതിന്റെ തെളിവുകൾ പുറത്ത്. ബിശ്വനാഥ് സിൻഹക്ക് പകരമെത്തിയ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാളും തന്റെ ആശങ്ക ഫയലിൽ എഴുതിയതിന്‍റെ രേഖകൾ പുറത്തു വന്നു. കിഫ്‌ബിയുടെ കടമെടുപ്പ് സർക്കാരിനെ ബാധിക്കുന്നു എന്നും സർക്കാരിന്റെ കടമെടുപ്പ് പരിധി കുറയ്ക്കുന്നത് വിവേകമുള്ള തീരുമാനമല്ലെന്നുമാണ് രബീന്ദ്ര കുമാർ അഗർവാൾ ഫയലിൽ എഴുതിയത്. കടമെടുപ്പ് സ്ഥിതി വഷളാക്കും എന്നും ചിലവ് കുറച്ചില്ലെങ്കിൽ ഗുരുതര ധനപ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.2023 ഒക്ടോബർ 25ലെ കുറിപ്പാണ് പുറത്തു വന്നത് . കിഫ്‌ബിയുടെ കാര്യത്തിൽ നയപരമായ തീരുമാനം വേണമെന്നാണ് ബിശ്വനാഥ് സിൻഹക്ക് പകരമെത്തിയ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാള്‍ അറിയിച്ചത്. കിഫ്‌ബിയുടെ കടമെടുപ്പ് സ്ഥിതി വഷളാക്കുമെന്നും വരുന്ന സാമ്പത്തിക വർഷവും പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഫ്ബി കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യതയുണ്ടാക്കുമെന്നും ബിശ്വനാഥ് സിൻഹയും മുന്നറിയിപ്പ് നൽകിയിരുന്നു. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന ആശങ്കയാണ് 2023 ജൂൺ ആറിന് നടന്ന യോഗത്തിൽ ബിശ്വനാഥ് സിൻഹ പങ്കുവെച്ചത്. ഈ മുന്നറിയിപ്പുകള്‍ മറികടന്നാണ് കടമെടുപ്പുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments