Breaking News

*വഹ്ദത്തെ ഇസ്ലാമി ദേശീയ പഠന ക്യാമ്പിന് ആലപ്പുഴയിൽ തുടക്കമായി.*

ആലപ്പുഴ : പ്രവർത്തകരുടെ ആത്മീയവും വൈജ്ഞാനികവുമായ പുരോഗതി ലക്ഷ്യമിട്ട് വഹ്ദത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന ദേശീയ പഠന ക്യാമ്പിന് ആലപ്പുഴയിൽ തുടക്കമായി. പ്രൗഢഗംഭീരമായ ചടങ്ങിൽ സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷൻ (അമീർ) സിയാഉദ്ദീൻ സിദ്ദീഖി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ നാൾക്കുനാൾ വളർന്നുവരുന്ന അധാർമ്മികതകൾക്കെതിരെ സമൂഹത്തെ  ബോധവൽക്കരിക്കേണ്ട ചുമതല പ്രവർത്തകർക്കാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവർത്തകരിൽ ആത്മീയ-വൈജ്ഞാനിക നിലവാരം ഉയർത്തുന്നതോടൊപ്പം സംഘടനാ ബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സെക്രട്ടറി ഡോ. അനീസ് അഹമ്മദിന്റെ സ്വാഗത പ്രസംഗത്തോടെയാണ് ക്യാമ്പിന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന ആദ്യ സെഷനിൽ കേരള അധ്യക്ഷൻ ഡോ. മുഹമ്മദ് ഇസ്ഹാഖ് ഖുർആൻ പഠന ക്ലാസിന് നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് നാലു ദിവസത്തെ ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments