*ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐഎം അറിവോടെ: ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി*
തിരുവന്തപുരം : മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐഎമ്മിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
തോല്‍വിയില്‍ ഉണ്ടായ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ കലാപം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ മാഫിയ സംഘങ്ങളെ പോലെയാണ്. പത്തുവര്‍ഷം കേരളത്തില്‍ നടത്തിയ ഗുണ്ടായിസം തുടരാന്‍ അനുവദിക്കില്ലെന്നും ആക്രമിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സിപിഐഎം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് നേരത്തെ വാര്‍ത്താക്കുറിപ്പില്‍ വി ഡി സതീശന്‍ ചോദിച്ചിരുന്നു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. യുവമോര്‍ച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു. സിപിഐഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബിജെപിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ബിജെപിക്കെതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സിപിഐഎം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സിപിഐഎമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണെന്നും വി ഡി സതീശന്‍ ചോദിച്ചു.
സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സിപിഐഎം നടത്തിയത്. എസ്എഫ്‌ഐക്കാര്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോര്‍ച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്എഫ്‌ഐയും സിപിഐഎമ്മും കാട്ടിയത്. സിപിഐഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത്തരത്തില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments