Breaking News

*കാപ്പ കേസ്സ് പ്രതി അറസ്റ്റിൽ*

കാഞ്ഞങ്ങാട് : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അജാനൂർ തെക്കുപുറം സ്വദേശി  ലാവാ സമീർ എന്ന ടി എം സമീർ (39) നെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാക്കി. 
2021 മുതൽ ഹോസ്ദുർഗ്, കുമ്പള, രാജപുരം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഗൌരവ സ്വഭാവമുള്ള മയക്കുമരുന്ന് കേസ്സ്, കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, എംഡിഎംഎ പോലുള്ള മയക്കുമരുന്നു വിൽപ്പനക്കായി കൈവശം വെക്കൽ തുടങ്ങി 5 ക്രിമിനൽ കേസ്സുകളിൽ ഇയാൾ പ്രതിയാണ്. 31.2 കിലോ ഗ്രാം തൂക്കം വരുന്ന കഞ്ചാവ് വില്പനക്കായി കടത്തി കൊണ്ടുവന്നതിന് ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ കുമ്പള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ഇയാൾ പ്രതിയാണ് . തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സമീറിനെ ഇതിനുമുൻപ്  2015, 2025  വർഷങ്ങളിലായി രണ്ട് തവണ ജില്ലാ കളക്ടർ കാപ്പ ചുമത്തി തടങ്കലിൽ പാർപ്പിച്ചിരുന്നു. 
  കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. നിധിൻരാജ് പി  ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽ കുമാർ ന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ ഷൈൻ കെ പി, സബ് ഇൻസ്പെക്ടർ രമേശൻ കെ പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനീഷ് എൻ, ജയരാജ് കെ എസ്, സിവിൽ പോലീസ് ഓഫീസർ പി രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments