Breaking News

*ഖുല ചൊല്ലിയ ഭാര്യക്ക് കോടതിയുടെ അപ്രതീക്ഷിത വിധി! ഭർത്താവിന് മഹറും പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് കുടുംബ കോടതി*

ഇസ്ലാമിക വ്യക്തിനിയമപ്രകാരം 'ഖുല' ചൊല്ലി ഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന ഭാര്യ, ഭർത്താവിൽ നിന്ന് കൈപ്പറ്റിയ മഹറും വിവാഹ സമയത്ത് ലഭിച്ച പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബകോടതിയുടെ വിധി. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള അപൂർവ്വവും നിർണ്ണായകവുമായ വിധിയാണിത്. പെരിന്തൽമണ്ണ സ്വദേശിയായ ഭർത്താവിന് അനുകൂലമായാണ് തിരുവേഗപ്പുറ സ്വദേശിയായ ഭാര്യക്കെതിരെ കോടതി ഉത്തരവിട്ടത്.

ഭാര്യയാണ് കുടുംബബന്ധത്തിലുണ്ടായ തർക്കങ്ങളെ തുടർന്ന് ഇസ്ലാമിക നിയമം സ്ത്രീക്ക് അനുവദിക്കുന്ന അവകാശമായ ഖുല വഴി വിവാഹബന്ധം വേർപെടുത്തി ഭർത്താവിന് നോട്ടീസ് അയച്ചത്. തുടർന്ന് ഭർത്താവ്, താൻ വിവാഹസമയത്ത് ഭാര്യക്ക് നൽകിയ മഹറും ആഭരണങ്ങളും മറ്റ് പാരിതോഷികങ്ങളും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയെയും ഭാര്യമാതാവിനെയും എതിർകക്ഷികളാക്കി ഒറ്റപ്പാലം കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

ഇസ്ലാമിക നിയമപ്രകാരം ഭർത്താവിന് നൽകിയിട്ടുള്ള 'തലാഖ്' എന്ന അവകാശത്തിന് തുല്യമായി സ്ത്രീക്ക് നൽകിയിട്ടുള്ളതാണ് 'ഖുല'. തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്ന ഭർത്താവ് 1986-ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചന അവകാശ സംരക്ഷണ) നിയമപ്രകാരം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. മുസ്ലീം സ്ത്രീ ഖുല പ്രകാരം ബന്ധം വേർപെടുത്തിയാൽ ഇസ്ലാമിക വിവാഹമോചന നിയമപ്രകാരം ഭർത്താവിന് മഹറും കൂടെ നൽകിയ പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് അനുശാസിക്കുന്നുണ്ട്. ഇതടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments