ഫാർമസിസ്റ്റ് , സുഭാഷ് എൻ .എസി നെ കേരളാ ഗവൺമെൻ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
കാസർഗോഡ് : പൊതുജനങ്ങളിൽ ആൻ്റീബയോട്ടിക് ഉപയോഗത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ആൻ്റീബയോട്ടിക് ഗുളികകൾ പ്രത്യേകം നീല കവറിൽ ഇട്ട് വിതരണം ചെയ്യാനുള്ള ആശയം ആരോഗ്യ വകുപ്പിലേക്ക് എത്തിച്ച നിലവിൽ കുംബഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ് ഗ്രേഡ് 1, സുഭാഷ് എൻ .എസി നെ കേരളാ ഗവൺമെൻ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ഷൈലജ വി.എസ് ഉപഹാരം സമർപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷാജി . കെ , മെഡിക്കൽ ഓഫീസർ ഷുഹൈബ്, ജില്ലാ ട്രഷറർ രാജീവ് എം.വി, ജില്ലാ കമ്മിറ്റി മെമ്പർമാരായ ബാഹുലേയൻഎസ് , ഫിലോമിന പി .പി, രജിത കെ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എന്നിവർ സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments