Breaking News

*കണ്ണൂർ റേഞ്ചിൽ ജുവനൈൽ ഡ്രൈവിങ്ങിനെതിരെ സ്പെഷ്യൽ ഡ്രൈവ്; 51 കേസുകൾ രജിസ്റ്റർ ചെയ്തു*.

കണ്ണൂർ : കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ കർശന നിർദ്ദേശപ്രകാരം കണ്ണൂർ റേഞ്ചിന് കീഴിലുള്ള വിവിധ ജില്ലകളിൽ പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതിനെതിരെ വ്യാപകമായ പ്രത്യേക പരിശോധന (Special Drive) നടത്തി. ഒക്ടോബർ 27, 2026-ൽ നടത്തിയ ഈ പരിശോധനയിൽ മൊത്തം 51 കേസുകൾ രജിസ്റ്റർ ചെയ്തതു.റോഡപകടങ്ങൾ തടയുന്നതിന്റെയും പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഉപയോഗിക്കുന്നത് നിയമപരമായി കർശനമായി തടയുന്നതിന്റെയും ഭാഗമായാണ് റേഞ്ച് പരിധിയിൽ ഈ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്. റേഞ്ചിന് കീഴിലുള്ള വിവിധ ജില്ലകളിലായി നടത്തിയ പരിശോധനയിൽ കോഴിക്കോട് സിറ്റി (KKD City): 05 കേസുകൾ ,കോഴിക്കോട് റൂറൽ (KKD Rural): 14 കേസുകൾ  വയനാട് (Wayanad): 01 കേസ്  കണ്ണൂർ സിറ്റി (KNR City): 12 കേസുകൾ  കണ്ണൂർ റൂറൽ (KNR Rural): 06 കേസുകൾ  കാസർഗോഡ് (Kasargod): 13 കേസുകൾ  ആകെ (Total): 51 കേസുകൾ  പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന മാതാപിതാക്കൾക്കും വാഹന ഉടമകൾക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബഹു ഡി ഐ ജി കെ കാർത്തിക് ഐ പി എസ് അറിയിച്ചു. വരുന്ന ദിവസങ്ങളിലും റേഞ്ച് പരിധിയിൽ ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments