മരണപ്പെട്ട് നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും ഉരുക്ക് വനിതയെ ഭയപ്പെടുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. -സുന്ദര ആരിക്കാടി
കുമ്പള : .ഇന്ത്യയുടെ ഉരുക്ക് വനിതയായി അറിയപ്പെട്ട ഇന്ദിരാ പ്രിയദർശനിയുടെ ഓർമ്മ പുതുക്കി രാജ്യം.41ാം രക്തസാക്ഷിത്വ ദിനം വിപുലമായ പരിപാടികളോടെ മണ്ഡലം,ബ്ലോക്ക്,ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇന്ദിരാ പ്രിയദർശിനിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രമാണം അർപ്പിച്ച് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ഇന്ദിരാജി യാത്രയായി നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും അവരുടെ പേരിനെ ഭയക്കുന്ന ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി സുന്ദര ആരിക്കാടി അഭിപ്രായപ്പെട്ടു. രാജ്യത്ത് കോൺഗ്രസ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പേരിൽ നിന്ന് നെഹ്റുവിന്റെയും, മഹാത്മജിയുടേയും,രാജീവ് ഗാന്ധിയുടെയും, ഇന്ദിരാ പ്രിയദർശനിയുടെയും പേരുകൾ മാറ്റുന്നത് അവരോടുള്ള ഭയം കൊണ്ടാണെന്ന് സുന്ദര ആരിക്കാടി പറഞ്ഞു. അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പൃഥ്വിരാജ് ഷെട്ടി,പത്മനാഭ, നാരായണ കളത്തൂർ, ചന്ദ്രശേഖര ടെലികോം, ഡോൾഫിൻ ഡിസൂസ,തോമസ് ഡിസൂസ,ഹാരിസ്, ഇബ്രാഹിം കുമ്പള, ശേഖരാ ദർബാർകട്ട എന്നിവർ സംബന്ധിച്ചു.ഫോട്ടോ: കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments