ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാന്തര ഹോട്ടൽ തട്ടുകടകൾക്കെതിരെ പ്രതിഷേധം
കാസർഗോഡ് : ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ കെ എച്ച് ആർ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് നേതൃത്വത്തിൽ സമാന്തര ഹോട്ടൽ തട്ടുകടകൾക്കെതിരെ പ്രതിഷേധ ധർണയും, കുടുംബ സുരക്ഷാ പദ്ധതിയിൽ മരണമടഞ്ഞ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും വിതരണവും കാസർഗോഡ് പുതിയ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു.കെ എച് ആർ എ ജില്ലാ പ്രസിഡണ്ട് രഘുവീർ പൈ യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കെ എച് ആർ എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ എം ആർ റസാഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിനോജ് റഹ്മാൻ മുഖ്യാതിഥിയായി സംസാരിച്ചു. കെ ദിനേശ്, പുരുഷോത്തമൻ, മുഹമ്മദ് ഗജജാലി, രാജൻ കളക്കര, പ്രകാശ് പരിപ്പുവട തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന സെക്രട്ടറി നാരായണ പൂജാരി സ്വാഗതം പറഞ്ഞു. ജില്ലാ സുരക്ഷാ പദ്ധതി ചെയർമാൻ സിദ്ധീഖ് മുബാറക് നന്ദിയും പറഞ്ഞു.
കാസർകോട് ജില്ലയുടെ കുടുംബ സുരക്ഷ പദ്ധതിയുടെ വിശദീകരണം ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര നടത്തി. സുരക്ഷാ പദ്ധതി അംഗമായ മരണമടഞ്ഞ മുള്ളേരിയ യൂണിറ്റിലെ ദുർഗ ഹോട്ടൽ ഉടമയായിരുന്ന നാരായണൻ നായിക്കിന്റെ കുടുംബത്തിന് സഹായ ധനമായ പത്ത് ലക്ഷം രൂപ സംസ്ഥാന ജനറൽ സെക്രട്ടറി എൻ എം ആർ റസാഖ് വിതരണം ചെയ്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments