*ആദരവ് ഏറ്റുവാങ്ങി ഡോ.വി.ഗംഗാധരൻ; ബഹുമുഖ പ്രതിഭയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.*
കാഞ്ഞങ്ങാട് : രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭാസ കലാ കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ഡോ.വി ഗംഗാധരനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രസ്താവിച്ചു. മുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനും പടന്നക്കാട് നെഹ്റു ആർട്ട്സ് ആന്റ് സയൻസ് കോളേജ് റിട്ട. പ്രിൻസിപ്പാളുമായഡോ.വി.ഗംഗാധരനെ കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആദരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ. കോളേജ് പഠനകാലം മുതൽ ഗംഗാധരൻ മാസ്റ്റർ പിന്നിട്ട ഓരോ നാൾവഴികളും എം.പിഎടുത്തു പറയുകയും രാഷ്ട്രീയ കലാകായിക സാംസ്കാരിക മണ്ഡലത്തിൽ അദ്ദേഹം നടത്തിയ മികവുറ്റ പ്രവർത്തനങ്ങളെ ഉണ്ണിത്താൻ പ്രശംസിക്കുകയും ചെയ്തു. 'ആദരം '26-കാഞ്ഞങ്ങാട് എന്ന് പേരിൽ സംഘടിപ്പിച്ചു ചടങ്ങിൽ ഡോ വി ഗംഗാധരൻ മാസ്റ്റർ രചിച്ച പുസ്തകം എംപി പ്രകാശനം ചെയ്തു.കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്‌കാരിക വേദി ചെയർമാൻ പ്രവീൺ തോയമ്മൽ ആദ്ധ്യക്ഷം വഹിച്ചു. കെ.നീലകണ്ഠൻ എം.എൽ.എ ഉപഹാര സമർപ്പണം നടത്തി.സാംസ്‌ക്കാരിക വേദി രക്ഷാധികാരി എം അസിനാർ ആമുഖ പ്രഭാഷണം നടത്തി.എഴുത്തുകാരി ബേബി കാർത്തിക പുസ്തകം പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ അഡ്വ. എൻ. എ ഖാലിദ് പുസ്തകം ഏറ്റുവാങ്ങി.കെപിസിസി മെമ്പർ കെ. വി. ഗംഗാധരൻ,ഡിസിസി ജനറൽ സെക്രട്ടറിമാരായ പി വി സുരേഷ്,കെ വി സുധാകരൻ, കണ്ണൂർ ഡി.സി സി ജനറൽ സെക്രട്ടറി ഇ ടി. രാജീവൻ,ബഷീർ ആറങ്ങാടി,നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സുമതി,മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി,സുരേഷ് പെരിയങ്ങാനം,സഹകരണ പരിശീലന കോളേജ് പ്രിൻസിപ്പാൾ രാജേഷ് പി. വി,എൻ കെ രത്നാകരൻ, ടി കുഞ്ഞികൃഷ്ണൻ,കെ പി ബാലകൃഷ്ണൻ, വിനോദ് ആവിക്കര,ഹംസ പുതിയകോട്ട,പി വി തമ്പാൻ, കെ പി മോഹനൻ, സുരേഷ് മോനാച്ച,പ്രമോദ് കെ റാം, ഒ. വി. പ്രദീപ്,സുരേഷ് കൊട്രച്ചാൽ,ടി.വി.നാരായണ മാരാർ,സുകുമാരൻ മണ്ഡലം,സുരേഷ് ബാബു മേലത്ത്, ലിസി ടീച്ചർ, ഷിബിൻ ഉപ്പിലിക്കൈ,സിജോ അമ്പാട്ട്, അജയൻ വേളൂർ, ഡോ. ടിറ്റോ ജോസഫ് ,അക്ഷയ എസ് ബാലൻ, വിനീത് എച്ച്. ആർ, സതീഷ് പറക്കാട്ടിൽ, രാധാകൃഷ്ണൻ മണിയാണി, പല്ലവ നാരായണൻ ,പ്രകാശൻ. ഒ. വി,അച്ചുതൻ മുറിയനാവി, രാജേഷ് ഒഴിഞ്ഞവളപ്പ്, സോണി കാരക്കൽ, ആലാമി എം. കെ, സുരേഷ് പാലോട്ടിൽ,രതീഷ് ഒഴിഞ്ഞവളപ്പ് കെ.വി.ദിനേശൻ, റോഷൻ ഐങ്ങോത്ത്, വിക്രമൻ നായർ,തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments