*കാസറഗോഡ് നഗരസഭയ്ക്കെതിരായ അസത്യ പ്രചരണങ്ങൾക്കെതിരെ ഭരണസമിതിയുടെ ശക്തമായ പ്രതിഷേധം *
കാസറഗോഡ് : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാസറഗോഡ് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചില പ്രാദേശിക മാധ്യമങ്ങൾ വഴി ബോധപൂർവ്വമായ അസത്യ പ്രചരണങ്ങളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്നത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വികസന മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങൾക്കെതിരെ നഗരസഭ ഭരണസമിതിയുടെ ശക്തമായ വിയോജിപ്പും കടുത്ത പ്രതിഷേധവും രേഖപ്പെടുത്തുന്നു.നഗരസഭയുടെ സുതാര്യവും ജനക്ഷേമകരവുമായ തീരുമാനങ്ങളെക്കുറിച്ച് താഴെ പറയുന്ന യാഥാർത്ഥ്യങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുന്നു: * സീ വ്യൂ പാർക്കിന്റെ നവീകരണം: റെയിൽവേ സ്റ്റേഷന് സമീപമുള്ള സീ വ്യൂ പാർക്ക് നവീകരിച്ച് കൂടുതൽ ആകർഷകമാക്കാൻ കഴിഞ്ഞ കൗൺസിൽ യോഗം ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. ഇതിനായി സ്വകാര്യ പങ്കാളിത്തത്തോടെയുള്ള (Joint Venture) നടത്തിപ്പിനായി തികച്ചും സുതാര്യമായ നടപടികളിലൂടെയാണ് താല്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. പാർക്കിന്റെ പരിപാലനം മെച്ചപ്പെടുത്താനും നഗരത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുമാണ് ഈ മാതൃകാപരമായ തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനത്തെ കൗൺസിലിൽ ഒരൊറ്റ വരി പോലും എതിർക്കാതിരുന്ന ബി.ജെ.പി. നേതാക്കൾ, ഇപ്പോൾ പുറത്തുപോയി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നുണപ്രചരണം നടത്തുകയാണ്. * പേ പാർക്കിംഗ് സംവിധാനം: ദിനംപ്രതി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കാസറഗോഡ് നഗരത്തിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പ് നയപരമായി തീരുമാനിച്ചതാണ് പേ പാർക്കിംഗ് സമ്പ്രദായം. കെ.പി.ആർ. റാവു റോഡിൽ വാഹനങ്ങൾ മണിക്കൂറുകളോളം അലക്ഷ്യമായി നിർത്തിയിടുന്നത് ഒഴിവാക്കി, പൊതുജനങ്ങൾക്കും വ്യാപാരികൾക്കും കൂടുതൽ സൗകര്യം ലഭ്യമാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം. ഇതിനായി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് സമീപമുള്ള സ്ഥലം മികച്ച രീതിയിൽ നവീകരിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളിൽ ബി.ജെ.പി. അംഗങ്ങളും സജീവമായി പങ്കെടുത്ത് പൂർണ്ണ പിന്തുണ നൽകിയതാണ്. എന്നാൽ, യോഗ തീരുമാനങ്ങൾക്ക് വിരുദ്ധമായി പത്രങ്ങളിലൂടെ അവർ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് തികഞ്ഞ രാഷ്ട്രീയ കാപട്യവും ജനവഞ്ചനയുമാണ്. * വികസന പ്രവർത്തനങ്ങളുടെ പുരോഗതി: 2025 ഡിസംബറിൽ അധികാരമേറ്റ പുതിയ ഭരണസമിതി വ്യക്തമായ വികസന കാഴ്ചപ്പാടോടെയാണ് മുന്നോട്ടുപോകുന്നത്. മുൻ ഭരണസമിതിയുടെ അവശേഷിച്ച പദ്ധതികൾ 2026 മാർച്ചോടെ പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വീണ്ടും ബാക്കി വന്ന പദ്ധതിക്കൾ Spil over റായി പൂർത്തിയാക്കാനും സാധിച്ചിട്ടുണ്ട്.തുടർന്ന് പുതിയ പദ്ധതികൾ സമയബന്ധിതമായി ആസൂത്രണം ചെയ്തെങ്കിലും, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ സാങ്കേതിക തടസ്സങ്ങളും, ഫണ്ടിലെ മാറ്റം കാരണം ഡി.പി.സി. (District Planning Council) യുടെ അംഗീകാരം വീണ്ടും എടുക്കേണ്ടി വന്നതും വികസന പ്രവൃത്തികളിൽ അല്പം കാലതാമസമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും, നിലവിൽ ഭൂരിഭാഗം പദ്ധതിക്കളുടെ ആസൂത്രണങ്ങൾ അന്തിമ ഘട്ടത്തിലാണ്. വരുന്ന ഒക്ടോബർ 31-വരെയാണ് സി.എഫ്.സി. (CFC) പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിക്ക്കാനുള്ള സമയ പരിധി.തുടർന്നു ലഭിക്കുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ യുദ്ധകാലാടിസ്ഥാനത്തിൽ ബാക്കി മുഴുവൻ പദ്ധതികളും പൂർത്തീകരിക്കാനുള്ള കർശന ഒരുക്കത്തിലാണ് നഗരസഭ. * വ്യാജ പ്രചരണങ്ങൾക്കെതിരെ: ഭരണസമിതി സ്വന്തം ആസൂത്രണത്തിലൂടെ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കി, പിന്നീട് അവ യാഥാർത്ഥ്യമാകുമ്പോൾ തങ്ങളുടെ സമ്മർദ്ദം മൂലമാണ് അത് ചെയ്തതെന്ന് വരുത്തിതീർക്കാനുള്ള ചിലരുടെ കുൽസിത തന്ത്രങ്ങൾ കുറച്ചു കാലമായി ഇവിടെ നടന്നു കൊണ്ടിരിക്കുന്നു.യാതൊരു ഔദ്യോഗിക പദവിയോ സാമൂഹിക ഉത്തരവാദിത്തമോ ഇല്ലാത്ത ജനങ്ങൾ തീർത്തും എഴുതി തള്ളിയ ചിലർ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങളും അപവാദ ബ്ളോഗിംഗും തിരിച്ചറിഞ്ഞ് പൊതുജനങ്ങൾ പൂർണ്ണമായും തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.നഗരത്തിന്റെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി പൂർണ്ണമായും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന കാസറഗോഡ് നഗരസഭ ഭരണസമിതിയുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാനുള്ള ഇത്തരം കുത്സിത ശ്രമങ്ങളെ എല്ലാ അർത്ഥത്തിലും ജനാധിപത്യരീതിയിൽ പ്രതിരോധിക്കുകയും ജനങ്ങളെ അണിനിരത്തി നേരിടുകയും ചെയ്യുമെന്ന് കർശനമായി അറിയിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments