*ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്‍ഡ്യ സഖ്യം*
ന്യൂഡല്‍ഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌റ് പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് ജനകീയ ഇംപീച്ച്‌മെന്റ് നടന്നത്. വോട്ടവകാശം ഇന്ന് രാജ്യത്ത് ഗുരുതരമായ ഭീഷണിയിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് സംരക്ഷിക്കാനാണ് ഈ നടപടിയെന്നും കോണ്‍ഗ്രസ് അധ്യക്ഷ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഖാര്‍ഗെ ഇംപീച്ച്‌മെന്റ്‌റ് പ്രമേയം അവതരിപ്പിച്ചു. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ ജനകീയ കുറ്റവിചാരണയില്‍ അധ്യക്ഷയായി. കോണ്‍ഗ്രസിന്റെ്‌റെയും ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുടെയും നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വോട്ട് ചെയ്യുകയെന്നത് ഏറ്റവും വലിയ അധികാരമാണ്. പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടിയാണ് ബിജെപി അധികാരം പിടിക്കുന്നത്. സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ടതുണ്ട്. അധികാരം നിലനിര്‍ത്താന്‍ ബിജെപി ഏതറ്റം വരെയും പോകും. അതിനുള്ള തെളിവാണ് ഗ്യാനേഷ് കുമാറിന്റെ ആജീവനാന്ത പരിരക്ഷ-ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ച് ഖാര്‍ഗെ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും നേരിട്ടുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാനാണ് ഈ ഇംപീച്ച്‌മെന്റ് നീക്കമെന്നും ഖാര്‍ഗെ അറിയിച്ചു. ജനാധിപത്യം സംരക്ഷിക്കാനാണ് ഈ പ്രതിഷേധം. യഥാര്‍ത്ഥ വോട്ടര്‍മാരെ സംരക്ഷിക്കാനാണ് ഈ പോരാട്ടം. എസ്‌ഐആര്‍ പിന്‍വലിക്കണം. പ്രതിഷേധത്തെ അടിച്ചമര്‍ത്തി അരാജകത്വം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അനധികൃതമായി നീക്കം ചെയ്ത വോട്ട് പുനസ്ഥാപിക്കണം. മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരിരക്ഷ നല്‍കുന്ന നിയമ ഭേദഗതി പിന്‍വലിക്കണം. ഗ്യാനേഷ് കുമാറിനെതിരെയുള്ള ആറ് കുറ്റങ്ങള്‍ ഖാര്‍ഗെ വായിച്ചു. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്നു, 13.2 കോടി വോട്ടുകള്‍ വെട്ടിമാറ്റി, പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ഫോം 6ല്‍ മാറ്റം വരുത്തി, ഇസിഐനെറ്റിലൂടെ അധികാരങ്ങള്‍ പിടിച്ചെടുത്തു, മറ്റ് രണ്ട് കമ്മീഷണര്‍മാരുടെ അധികാരം ഇല്ലാതാക്കി, മോദിക്കും അമിത് ഷാക്കും വേണ്ടി പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങളാണ് ജനകീയ വിചാരണയില്‍ ഗ്യാനേഷ് കുമാറിനെതിരേ ചുമത്തിയത്. ഡല്‍ഹിയിലെ രാജാജി മാര്‍ഗിലുള്ള ഖാര്‍ഗെയുടെ വസതിയിലാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ നടന്നത്. ലോക്സഭാ മുന്‍സ്പീക്കര്‍ മീരാ കുമാറിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, കപില്‍ സിബല്‍ തുടങ്ങിയ പ്രമുഖരും സിവില്‍ സൊസൈറ്റി പ്രതിനിധികളും വോട്ടര്‍പ്പട്ടികയില്‍നിന്ന് പേരൊഴിവാക്കപ്പെട്ട പൗരരും ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments