*കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: മൊഗ്രാൽ ദേശീയ വേദിയുടെ ബഹുജന സായാഹ്ന ധർണ്ണ നാളെ*
കുമ്പള : കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള നിരന്തരമായ അവഗണനയ്ക്കെതിരെ കേരളപ്പിറവി ദിനമായ നാളെ വൈകിട്ട് 4 മണിക്ക് മൊഗ്രാൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബഹുജന സായാഹ്ന ധർണ്ണ സംഘടിപ്പിക്കും.36 ഏക്കറോളം വരുന്ന സ്ഥല ലഭ്യതയുള്ള കുമ്പള റെയിൽവേ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തുക,ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക,റിസർവേഷൻ സംവിധാനം പുനസ്ഥാപിക്കുക,അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ ഉദ്ഘാടനം ചെയ്യും.കാസറഗോഡ് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ നിസാർ പെർവാഡ് സമര വിശദീകരണം നടത്തും.സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments