Breaking News

*രാജ്യത്തെ ആത്മാഭിമാനമുള്ള ഏറ്റവും വലിയ ജനതയാണ് മലപ്പുറം ജനത,വിടി ഇഖ്‌റാമുൽ ഹഖ്*

താനൂർ : രാജ്യത്തെ ഏറ്റവും വലിയ ആത്മാഭിമാനമുള്ള ജനതയാണ് മലപ്പുറം ജനതയെന്ന് എസ്. ഡി. പി. ഐ,സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ടി. ഇഖ് റാമുൽ ഹഖ് പറഞ്ഞു

താനൂർ വട്ടത്താണിയിൽ എസ്. ഡി. പി. ഐ.മലപ്പുറം വെസ്റ്റ് ജില്ല ലീഡേഴ്‌സ് മീറ്റ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം

 രാജ്യത്തിൻ്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് വേണ്ടി ഒന്നര ലക്ഷത്തോളം ജനതയുടെ ജീവിതം നൽകിയ മലപ്പുറം ഇന്ന് അവകാശങ്ങൾ ലഭിക്കുന്നതിന് വേണ്ടി അധികാരികളുടെ മുന്നിൽ യാജിച്ച് തലകുമ്പിടേണ്ട രീതിയിലേക്ക് മാറിയിരിക്കുന്നു

ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും എന്നു വേണ്ട എല്ലാമേഖലയിലും അവഗണന നേരിടുകയാണന്നും, അൻപത് ലക്ഷത്തിലധികം വരുന്ന മലപ്പുറം ജനതക്ക് എല്ലാ മേലഖയിലും നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു

മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി പ്രസിഡൻ്റ് എ. ബീരാൻ കുട്ടി , വൈസ് പ്രസിഡൻ്റ് അൻവർ പഴഞ്ഞി ,ജനറൽ സെക്രട്ടറി എ.കെ ,അബ്ദുൽ മജീദ്, സെക്രട്ടറിമാരായ മുസ്ഥഫ മാസ്റ്റർ നൗഷാദ് തിരുനാവായ, അഷ്‌റഫ് പുത്തനത്താണി , റഹ്യാനത്ത് എന്നിവർ സംസാരിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments