Breaking News

*സി.പി.ഐ.എം രാവണേശ്വരം ലോക്കൽ കമ്മിറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.*

രാവണേശ്വരം : സി. പി. ഐ. എം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത ജില്ല കമ്മിറ്റി ഒക് ടോബർ 15,16 തീയതികളിൽ കാസർഗോഡ് നടക്കുകയാണ്. ഇതിന് മുന്നോടിയായി രാവണേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം തണ്ണോട്ട് എ.കെ.ജി ക്ലബ്ബ് പരിസരത്ത് സംഘടിപ്പിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ. ചന്ദ്രൻ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു.  അധികാരത്തിലെത്തി കേവലം മൂന്ന് മാസം പ്രായമായ യു.ഡി.എഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന നയമാണ് നടത്തുന്നത് എന്നും കേന്ദ്രത്തിലെ ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള മോഡി ഗവൺമെന്റ് വർഗ്ഗീയ നിലപാടുമായി മുന്നോട്ട്പോയി വർഗീയ അജണ്ട നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നത് എന്നും.അദ്ദേഹം പറഞ്ഞു. ദാമോദരൻ തണ്ണോട്ട് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വച്ച് 75ന് വയസ്സിന് മുകളിൽ ഉള്ള മുഴുവൻ  പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങും നടന്നു. അഡ്വക്കറ്റ് കെ. രാജ്മോഹൻ.കെ. രാജേന്ദ്രൻ, ജ്യോതി ബസു,പി. എ. ശകുന്തള, എ. കൃഷ്ണൻ, പി. ദാമോദരൻ,ടി.ശശിധരൻ, കെ ശശി,എം. ജി. പുഷ്പ, എം. ബാലകൃഷ്ണൻ, ഒ. മോഹനൻ എന്നിവർ സംസാരിച്ചു ടി. രാജൻ സ്വാഗതം പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments