Breaking News

*ദേശീയപാതയില്‍ ലൈന്‍ ട്രാഫിക്‌ കര്‍ശനമാക്കും*

ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നതിനിടെ ആറുവരി പാത പൂര്‍ത്തിയായ ഭാഗങ്ങളിലുള്‍പ്പെടെ ഗതാഗത നിയമ ലംഘനങ്ങള്‍ തടയാനും അപകടങ്ങള്‍ കുറയ്‌ക്കാനും ലൈന്‍ ട്രാഫിക്‌ കര്‍ശനമാക്കാന്‍ പോലീസ്‌. അമിതവേഗം, അശ്രദ്ധമായ ഓവര്‍ടേക്കിങ്‌, തെറ്റായ ലൈന്‍ മാറ്റം തുടങ്ങിയ നിയമലംഘനങ്ങള്‍ തടയുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച്‌ ആദ്യം ബോധവൽകരണവും തുടര്‍ന്ന്‌ നിയമനടപടികളും സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഹൈവേ പോലീസ്‌ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ലൈന്‍ ട്രാഫിക്‌ സംബന്ധിച്ച്‌ ബോധവത്‌കരണം ആരംഭിച്ചു. മഞ്ഞവരയുള്ള ഭാഗങ്ങളില്‍ ഓവര്‍ടേക്കിങ്‌ പാടില്ല. ജങ്‌ഷനുകളിലും സീബ്ര ക്രോസിങ്ങുകളിലും ലൈന്‍ മാറുന്നതും ഒഴിവാക്കണം. ട്രാഫിക്‌ സൈന്‍ ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പോലീസ്‌ അറിയിച്ചു. ആറുവരി ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ മീഡിയനോട്‌ ചേര്‍ന്ന്‌ വലതുവശത്തെ ലൈനിലൂടെ സഞ്ചരിക്കുന്ന പ്രവണത വര്‍ധിച്ചതായി ട്രാഫിക്‌ & റോഡ്‌ സേഫ്‌റ്റി മാനേജ്‌മെന്റ്‌ നടത്തിയ നിരീക്ഷ ണത്തില്‍ കണ്ടെത്തിയിരുന്നു.
മീഡിയനോട്‌ ചേര്‍ന്ന്‌ യാത്ര ചെയ്യുന്നതാണ്‌ സുരക്ഷിതമെന്ന തെറ്റിദ്ധാരണയാണ്‌ ഇതിന്‌ കാരണമെന്നാണ്‌ വിലയിരുത്തല്‍. ഈ പ്രവണത അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ബോധവൽകരണവും പരിശോധനയും ശക്‌തമാക്കും. സാവധാനത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളും ഭാരവാഹനങ്ങളും ഏറ്റവും ഇടതുവശത്തെ ലൈന്‍ ഉപയോഗിക്കണം. സാധാരണ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്ക്‌ മധ്യലൈന്‍ ഉപയോഗിക്കാം. ലൈന്‍ മാറുന്നതിന്‌ മുമ്പും ശേഷവും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുകയും റിയര്‍വ്യൂ, സൈഡ്‌ മിററുകള്‍ പരിശോധിച്ച്‌ പിന്നില്‍നിന്നുള്ള വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയശേഷം മാത്രം ലൈന്‍ മാറ്റുകയും വേണം.
ബോധവതൽകരണത്തിനു ശേഷവും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്യും. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ലൈസന്‍സ്‌ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളും സ്വീകരിക്കും.
ഗതാഗതനിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ *9747001099* എന്ന ശുഭയാത്ര വാട്‌സാപ്പ്‌ നമ്പറില്‍ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവ സഹിതം വിവരം അറിയിക്കാം. നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹന നമ്പര്‍ തുടങ്ങിയ വിവരങ്ങളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.
ലൈന്‍ ട്രാഫിക്‌ ലംഘനങ്ങള്‍ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നതിനാല്‍ ദേശീയപാതയില്‍ പരിശോധന ശക്തമാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗതാഗതത്തിരക്കും വാഹനങ്ങളുടെ വേഗതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലൈന്‍ ട്രാഫിക്‌ പാലിക്കേണ്ടത്‌ അപകടം ഒഴിവാക്കുന്നതിന്‌ നിര്‍ണായകമാണ്‌. റോഡ്‌ വീതിയേറി യതുകൊണ്ട്‌ മാത്രം സുരക്ഷിത യാത്ര ഉറപ്പാകില്ലെന്നും ഡ്രൈവര്‍മാരുടെ അച്ചടക്കമാണ്‌ പ്രധാനമെന്നും പോലീസ്‌ പറയുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments