*സഊദിയിൽപ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിന് നടപടികൾ എളുപ്പമാക്കി; ഇനി നേരിട്ട് കൂടെ കൊണ്ട് വരാം, പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം*
സഊദിയിൽ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിന് പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. കുടുംബനാഥന്മാർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് എളുപ്പമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഈ നടപടികൾ സ്വീകരിച്ചത്.
പുതിയ വിസകളിൽ വരുന്നവർക്കാണ് ഈ സൗകര്യം. നിശ്ചിത യോഗ്യതയുള്ള കുടുംബനാഥന്റെ തൊഴിൽ വിസ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം തന്നെ, അപേക്ഷാ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് കുടുംബാംഗങ്ങൾക്ക് രാജ്യത്തേക്കുള്ള പ്രവേശന വിസ (എൻട്രി വിസ) നേടാൻ സാധിക്കുമെന്ന് നടപടിക്രമങ്ങൾ വ്യക്തമാക്കുന്നു. കുടുംബനാഥനായ ഭർത്താവ് അല്ലെങ്കിൽ ഭാര്യ, 25 വയസ്സിൽ താഴെയുള്ള കുട്ടികൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരാണ് ഈ ആനുകൂല്യത്തിന് അർഹരായ കുടുംബാംഗങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments