Breaking News

* മെഡിസെപ്പ് ഉടച്ചുവാർക്കണം-കെഎസ്എസ്പിഎ*

ഒ.പി.യും, ഓപ്ഷനും അനുവദിക്കുകയും, ആയുർവേദവും, ഹോമിയോപ്പതിയും ഉൾപ്പെടുത്തി ചികിൽസാ രീതി വിപുലീകരിക്കുകയും, എല്ലാ വിഭാഗങ്ങൾക്കും വിദഗ്ധ ചികിത്സ ലഭ്യമാകുന്ന എല്ലാ ആശുപത്രികളേയുംലിസ്റ്റിൽ ഉൾപ്പെടുത്തി മെഡിസെപ്പ് ആരോഗ്യ സുരക്ഷാ പദ്ധതി ഉടച്ചുവാർക്കണമെന്ന് കെഎസ്എസ്പിഎ മുളിയാർമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
ഡിസിസി ജനറൽസെക്രട്ടറി എം.സി. പ്രഭാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പി.തമ്പാൻ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻകരിച്ചേരി മുഖ്യഭാഷണം നടത്തി.സി. അശോക് കുമാർ, കെ.പി.എസ്.ടി.എ. സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രശാന്ത് കാനത്തൂർ, പി.കുഞ്ഞിക്കണ്ണൻനായർ, സതിദേവി, കെ.ശശിധരൻ, കെ.ജനാർദ്ദനൻഎന്നിവർ സംസാരിച്ചു.
പുതുതായി സംഘടയിൽ ചേർന്ന രവീന്ദ്രൻ, അഷറഫ്, ലളിത ടീച്ചർ, ജയചന്ദ്രൻമാസ്റ്റർ, അബ്ദുൾ ബഷീർ എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി.
പുതിയ ഭാരവാഹികളായി പി. തമ്പാൻ (പ്രസിഡണ്ട് ) പി.കുഞ്ഞിക്കണ്ണൻ നായർ, കരുണാകരൻ (വൈസ് പ്രസിഡണ്ട്മാർ) കെ.ശശിധരൻ (സെക്രട്ടറി) അഷറഫ് മുതലപ്പാറ, ജയചന്ദ്രൻ അമ്മങ്കോട്,, രാധാ പി.ജി(ജോയിന്റ് സെക്രട്ടറിമാർ) ജനാർദ്ദനൻ കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഫോട്ടോ : കെഎസ്എസ്പിഎ മുളിയാർമണ്ഡലം സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു .


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments