* എസ്.ഡി.പി.ഐ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു*
തിരൂർ : എസ്.ഡി.പി.ഐ തിരൂർ നിയോജക മണ്ഡലം കമ്മിറ്റി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി നൗഷാദ് തിരുനാവായ ഉദ്ഘാടനം ചെയ്തു.
രാജ്യം നേരിടുന്ന ജനാധിപത്യ വെല്ലുവിളികളെക്കുറിച്ചും ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന ബി.ജെ.പി സർക്കാരിന്റെ ദുർഭരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്ത് നടന്നുവരുന്ന ജനാധിപത്യ പോരാട്ടങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതിനായി എസ്.ഡി.പി.ഐ തെരുവിൽ പോരാട്ടം തുടരുമെന്നും ജനാധിപത്യം പുലരുന്നതുവരെ ഈ പോരാട്ടം നിലയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരൂർ മണ്ഡലം പ്രസിഡന്റ് കെ.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉസ്മാൻ ഹാജി, ജില്ലാ ട്രഷറർ അബൂബക്കർ മാസ്റ്റർ, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ജാഫർ മയ്യേരി, എൻ.പി. ഷരീഫ് എന്നിവർ സംസാരിച്ചു.
പുത്തനത്താണി ഹലാ മാൾ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി കെ.സി. സെമീർ സ്വാഗതവും മണ്ഡലം ട്രഷറർ സഹീർ വളവന്നൂർ നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments