സ്തനാർബുദ ബോധവൽക്കരണത്തിന് *ആരിക്കാടി പുഴയോരത്ത് കയാക്കിങ്ഒക്ടോബർ 18ന് സ്തനാരോഗ്യത്തിനായി തുഴയാം എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും*
കുമ്പള:സ്തനാർബുദ ബോധവൽക്ക രണത്തിന്റെ ഭാഗമായി ഒക്ടോബർ 18ന് വൈകിട്ട് 3.30ന് ആരിക്കാടി പുഴയോരത്ത് കയാക്കിങ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്തനാർബുദ പ്രതിരോധ പ്രവർത്തനങ്ങളുടെയും ബോധവൽക്കരണത്തിന്റെയും ഭാഗമായി ഫോഗ്സിയുടെ സ്തനാരോഗ്യ സമിതിയുടെ നേതൃത്വത്തിലാണ് സ്തനാരോഗ്യത്തിനായി തുഴയാം എന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിക്കുന്നത്. സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക, സ്ത്രീകളിൽ ബോധവൽക്കരണം ശക്തമാക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ അധ്യക്ഷനാകും.
ഡോ. ഉഷ മുഖ്യാതിഥിയാകും. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
കെ.ഒ.ജി.എസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, വിമാ കാസർകോട് ചാപ്റ്റർ, കുമ്പള പഞ്ചായത്ത്, കെ.പി.എസ്. കയാക്കിങ് ആരിക്കാടി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ്പരിപാടി സംഘടിപ്പിക്കുന്നത്.
സ്തനാർബുദം ജീവിതത്തെ നിർവചിക്കാൻ അനുവദിക്കരുതെന്നും ബോധവൽക്കരണത്തിലൂടെയും നേരത്തെയുള്ള രോഗനിർണയത്തിലൂടെയും സ്ത്രീകളെ ശാക്തീകരിക്കണമെന്നും സംഘാടകർ പറഞ്ഞു. പൊതുജനങ്ങളും സന്നദ്ധപ്രവർത്തകരും പരിപാടിയിൽ പങ്കാളികളാകണമെന്നും അവർ അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് ബൽക്കീസ്, ഡോ.ഉഷ, കുമ്പള പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. ആരിഫ്, കെ.പി. മുനീർ, കെ.എം അബ്ബാസ്, എന്നിവർ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments