Breaking News

*സഹകരണ പ്രസ്ഥാനത്തിൻ്റെ വിശ്വാസ്യത നിലനിർത്തണം -രാജ്മോഹൻ ഉണ്ണിത്താൻ എം.പി*

കാഞ്ഞങ്ങാട് : സഹകരണ മേഖലയിലെ  ദുഷിച്ച പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏത് രാഷ്ട്രയെ പാർട്ടി നേതാക്കളുടെ  ഭാഗത്ത് നിന്ന് ശ്രമമുണ്ടായാലും സഹകരണ വകുപ്പ് ജീവനക്കാർ അതിന് നിന്ന് കൊടുക്കരുതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. സഹകരണ വാരാഘോഷത്തിൻ്റെ സംസ്ഥാന തല സമാപനത്തിൻ്റെ സംഘാടക സമിതി ഓഫീസ് കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരുടെ പ്രോത്സാഹിപ്പിക്കുന്നതിതിനുള്ള പ്രവർത്തനം ഏത് രാഷ്ട്രീയ  പാർട്ടിക്കാർ ആണെങ്കിലും കൊടുക്കരുതെന്ന് രാജമോഹനം പറഞ്ഞു സംസ്ഥാനതല സമാപന പരിപാടിയുടെ സംഘാടകസമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവനാഡിയാണ് സഹകരണ സ്ഥാപനങ്ങൾ . സംഘങ്ങളുടെ വിശ്വാസ്യത കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തു സൂക്ഷിക്കുന്നതിന് സഹകാരികളും ജീവനക്കാരും  തയ്യാറാകണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അധ്യക്ഷനായി. സഹകരണ സംഘം ജോയിൻ്റ് രജിസ്‌ട്രാർ കെ. വി. സതീഷ് ചന്ദ്രൻ , ജോയിൻ ഡയറക്ടർ ടി. എം. മാത്യു സഹകരണ സംഘം അസിസ്റ്റൻ്റ് രജീസ്ട്രാർ ( പ്ലാനിങ് )സി. സുനിൽകുമാർ, സഹകണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം
എം ഉഷ,വിവിധ സബ് കമ്മിറ്റി ചെയർമാന്മാരായ  രാജൻ പെരിയ , സഞ്ജീവ ഷെട്ടി, , എം. രാഘവൻ, അഡ്വ. പി. വി. സുരേഷ് ,  പ്രവീൺ തോയമ്മൽ , എം . കെ മാധവൻ നായർ ,പി. കെ വിനോദ് കുമാർ ,വി. കൃഷ്ണൻ, എച്ച്. ഡി.സി കോളേജ് പ്രിൻസിപ്പൽ പി.വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

ചിത്രം :
സഹകരണ വാരാഘോഷം സംസ്ഥാന തല സമാപനത്തിൻ്റെ സംഘാടക സമിതി ഓഫീസ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments