Breaking News

*കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ജനാധിപത്യ കശാപ്പ്:പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധി എംപിയെയും അറസ്റ്റ് ചെയ്ത നടപടിയിൽ കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.*

കുമ്പള : രാജ്യത്തെ ജനാധിപത്യത്തെ വോട്ട് ചോരിയിലൂടെ കശാപ്പ് ചെയ്ത് രാജ്യ ദ്രോഹ കുറ്റം ചെയ്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ സമരത്തിനിടയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധി എംപിയെയും,മറ്റുള്ള നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

 പരിപാടി ഡിസിസി  സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു.വസന്ത ആരിക്കാടി സ്വാഗതം പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലോക്നാഥ ഷെട്ടി, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി, നാസർ മൊഗ്രാൽ, നാരായണ കളത്തൂർ, ലത്തീഫ് ആരിക്കാടി, ഉസ്മാൻ ആരിക്കാടി, തോമസ് ഡിസൂസ, ശ്രീധരൻ റൈ,പത്മ ആരിക്കാടി,ശേഖർ ദർബാർകട്ട,ഓഫീസ് സെക്രട്ടറി ഇബ്രാഹിം കെ എസ് എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് മെമ്പർ പൃഥ്വിരാജ് ഷെട്ടി നന്ദി പറഞ്ഞു.

ഫോട്ടോ : രാഹുലിനെയും പ്രിയങ്കയേയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ നടന്ന പ്രതിഷേധ പ്രകടനം.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments