Breaking News

*തിരഞ്ഞെടുപ്പ് കമ്മിഷൻ ‘ചീറ്റിങ് കമ്മിഷനായി’; ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്*

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കുന്നതുവരെയും തിരഞ്ഞെടുപ്പ് സംവിധാനം തിരുത്തുന്നതുവരെയും പ്രക്ഷോഭം തുടരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 10 മുതൽ നവംബർ 26 വരെയാണ് കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വില്ലേജ്, ബ്ലോക്ക് തലങ്ങൾ മുതൽ രാജ്യതലസ്ഥാനം വരെ നീളുന്ന റാലികൾ പ്രചാരണത്തിന്റെ ഭാഗമായി നടക്കും. 

വോട്ട് മോഷണത്തിനെതിരെയുള്ള സമരം പെട്ടെന്നൊന്നും അവസാനിക്കുന്ന ഒന്നല്ലെന്നും ലക്ഷ്യം കാണും വരെ ഇത് തുടരുമെന്നും നേതാക്കൾക്ക് രാഹുൽ ഗാന്ധി വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ ഇന്ത്യയുടെ ചീറ്റിങ് കമ്മിഷൻ ആയി മാറിയിരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. പ്രതിപക്ഷ പാർട്ടികളും സുപ്രീം കോടതിയും രണ്ട് കമ്മിഷണർമാരും വരെ വിയോജിപ്പുകൾ ഉന്നയിച്ചിട്ടും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
പ്രതിഷേധത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 10 മുതൽ 20 വരെ ബ്ലോക്ക് തലങ്ങളിൽ ബൈക്ക് റാലികൾ, സൈക്കിൾ റാലികൾ, പദയാത്രകൾ എന്നിവ സംഘടിപ്പിക്കും. ഇന്ത്യയിലുടനീളം നടക്കുന്ന മാർച്ചുകളിൽ ഓരോ ബ്ലോക്കിലും ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുമെന്നും പ്രതിഷേധസൂചകമായി ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments