Breaking News

* മന്ത്രിമാർക്കും എംഎൽഎമാർക്കും* *നിയന്ത്രണം കടുപ്പിച്ച് ലീഗ്;**2 മാസത്തിലൊരിക്കൽ* *പെർഫോമൻസ് ഓഡിറ്റ്*

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പ്രവർത്തനം വിലയിരുത്താൻ പെർഫോമൻസ് ഓഡിറ്റിങ് നടപ്പാക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. രണ്ടുമാസത്തിലൊരിക്കൽ മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവരുടെ പ്രവർത്തനം വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാനാണ് തീരുമാനം.

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പ്രവർത്തനം വിലയിരുത്താൻ പെർഫോമൻസ് ഓഡിറ്റിങ് നടപ്പാക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. രണ്ടുമാസത്തിലൊരിക്കൽ മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവരുടെ പ്രവർത്തനം വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാനാണ് തീരുമാനം. വാഴയൂരിലെ സ്വകാര്യ കോളജിൽ ഇന്നലെ ചേർന്ന ആദ്യ യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

മന്ത്രിമാർ തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്നത് ലീഗ് നേതൃത്വത്തെ അലോസരപെടുത്തുന്ന പശ്ചാത്തലത്തിലാണ് ജനപ്രതിനിധികൾക്ക് നിയന്ത്രണം കടുപ്പിക്കുന്നത്. ഇനി മുതൽ രണ്ടുമാസത്തിലൊരിക്കൽ സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് ജനപ്രതിനിധികളുടെ പ്രവർത്തനം വിലയിരുത്തും. ആദ്യ യോഗത്തിൽ ആരുടെയും പേര് പരാമർശിച്ച് വിമർശനം ഉന്നയിച്ചില്ലെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം കർശന നിർദേശം നൽകി.

അധികാരം അഹങ്കാരത്തിലേക്കും ആഡംബരത്തിലേക്കും നയിക്കരുതെന്നും പൊതുപ്രവർത്തകർ വാക്കുകളിലും പ്രവൃത്തികളിലും അച്ചടക്കം പാലിക്കണമെന്നും തങ്ങൾ ഓർമിപ്പിച്ചു. ജനപ്രതിനിധികൾ സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.

മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ വാഹനത്തിന്റെ ഉപയോഗവും ഇതുസംബന്ധിച്ച വിശദീകരണവും വിവാദമായ പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ പുതിയ നിർദേശം. ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ അച്ചടക്കം ഉറപ്പാക്കുന്നതിനും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിനുമാണ് പെർഫോമൻസ് ഓഡിറ്റിങ് നടപ്പാക്കുന്നത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments