Breaking News

*ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാആദരം*

തിരുന്നാവായ : ആധുനിക യന്ത്രങ്ങളും മരമില്ലുകളും വരുന്നതിന് മുമ്പ് നൂറ്റാണ്ടുകളായി പാരമ്പര്യ രീതിയിൽ കേരളത്തിൽ വൻതടി മരങ്ങളെ നിർമ്മിതിക്കാവശ്യമായ രൂപത്തിൽ പാകപ്പെടുത്തിയിരുന്നു.               ഈ പ്രവർത്തിയിൽ സജീവമായിരുന്ന ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർ കുഞ്ഞാപ്പുട്ടി മാർക്ക് ഇന്ന് സ്നേഹാദരം നൽകി. തടികൾ കൊണ്ടുവരാൻ വാഹനങ്ങൾ ഒന്നും ഇല്ലാത്ത കാലത്ത് ഉൾഗ്രാമങ്ങളിലും വനങ്ങളിലും മലമുകളിലുമുള്ള വലിയ മരങ്ങളെ തരമാക്കി പാകപ്പെടുത്തി എടുത്തതിന് നേതൃത്വം നൽകിയവർ ചരിത്രത്തിൽ അവസാനിച്ചു. എന്നാൽ ഇതൊരു തൊഴിലായി സ്വീകരിച്ച ധാരാളം കുടുംബങ്ങൾ തിരുന്നാവായയിലും പരിസരങ്ങളിലും ധാരാളമുണ്ടായിരുന്നു.ഇവരിൽ പലരും മര മില്ലുകളുടെ വരവോടുകൂടെ ഈ തൊഴിൽ നിർത്തിയെങ്കിലും സമപ്രായക്കാരായ കുഞ്ഞാപ്പുട്ടിമാർ യന്ത്രങ്ങളോട് പൊരുത്തപ്പെട്ട് മരമില്ലുകളിലേക്ക് ചേക്കേറി. ഇന്ന് JCB യും ക്രൈൻ ഉപോയഗിച്ച്  കഴറ്റിയിരുന്ന മരതകൾ തോൾ (ഷോളർ ) കൊണ്ടുഇവൾ ഉയരം കെട്ടിയ ദ    ണ്ഡികയറ്റി വെച്ച് സാഹസിക ജിവിതം നയിച്ചവരാണ് ഇവർ എന്നാ ഇപ്പോഴും രണ്ട് പോരും രണ്ട് മരമില്ലുകളിൽജോലി ചെയ്തു വരുന്നു. കാരത്തുരിലെ തയ്യിൽ മൊയ്തീൻ മകൻ കുഞ്ഞാപ്പുട്ടി എന്ന മൊയ്തീൻ കുട്ടി തെക്കൻ കുറ്റിക്കുറ്റു രിലെതയ്യിൽ അലവിക്കുട്ടിയുടെ മകൻ കുഞ്ഞാപ്പുട്ടി എന്ന മുഹമ്മദ്കുട്ടിമാണ് ഈ രണ്ടുപേർ. പതിനാല് വയസ്സു മുതൽഈർച്ച പണി തൊഴിലായി സ്വീകരിച്ച് ദിവസക്കൂലി നാലണ (25 പൈസക്ക് ) തുടക്കത്തിൽജോലി ചെയ്തിരുന്ന ഇവർ വളരെ കഠിനാധ്വാനികളായിരുന്നു.മരങ്ങൾ പല കഷ്ടങ്ങൾ ആക്കി തിരുന്നാവായയിൽ നിന്നും ദുർഘടം പിടിച്ച റോഡിലൂടെ കൈവണ്ടികളിലാക്കി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിക്കുo .അവരത് വാഗൺ വഴി ചെന്നൈയിലേ മാർക്കറ്റിലേക്കാണ്  കയറ്റി അയക്കുന്നത്.മരം ഈരുകയും അത് കയറ്റി അയക്കുകയു ഉൾപ്പെടെയുള്ള ജോലികളിലെ കഴിവിനെ പലപ്പോഴും അന്നത്തെ തലമുറയെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.ഒരു വലിയ പത്തായത്തി നാവശ്യമായ മരങ്ങൾ ഈർന്നെടുത്ത് തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്തേക്ക് തിരുനാവായ ഭാരതപ്പുഴയിലേ നിറഞ്ഞ മണലിലൂടെ കൈവണ്ടി ഉപയോഗിച്ച് കൊണ്ടുപോയതുൾപ്പൊടെ സമാന സംഭവങ്ങൾ ഇന്നും ഓർത്തെടുക്കുന്നു.ആഴവാഞ്ചേരി  മനയിലുണ്ടായിരുന്ന ആറരടി വണ്ണമുള്ള ഭീമൻ മാവ് അതിസാഹസികമായി വെട്ടിയെടുത്ത് പാകപ്പെടുത്തി കൊണ്ടുവന്നതും , തവനൂർ കേളപ്പൻ മെമ്മോറിയൽ കാർഷിക കോളേജിന് ആവശ്യമായ തടി മരങ്ങൾ ഈർന്ന് പാകപ്പെടുത്തിയതും ഇവരാണ്. പട്ടാമ്പിയിലും പാലക്കാട് ജില്ലയിലെ ഉൾഗ്രാമങ്ങളിൽ പോയി ഓടുള്ള കരിമ്പന ( കടുത്ത കാതൽ) ഈർന്നെടുത്തത് ഒരു വലിയ സംഭവമായി ഇവർ ഓർക്കുന്നു.വയനാട്ടിലെ കൽപ്പറ്റയിലും, മീനങ്ങാടി , തരിയോട് ,കണ്ണൂരിലെ തളിപ്പറമ്പ് ,എന്നിവിടങ്ങളിലും പോയി ഇതുപോലുള്ള ഭീമൻ മരങ്ങൾ പാകപ്പെടുത്തിയെടുത്തിട്ടുണ്ട് മരം ഈർന്ന് പട്ടികയാക്കി നൂർ കോൽ നൽകിയാൽ പത്ത് രൂപയായിരുന്നു കൂലിയായി കിട്ടിയിരുന്നത് ലഭ ക്രമേണ പലരും ഈ ജോലി ഉപേക്ഷിക്കാൻ തുടങ്ങിയതോടെ കൂലി വർദ്ധിക്കാൻ കാരണമായി.മാവ് തടികൾ ഈരുന്ന സമയം കർഷകർ ഇതിൻറെ മരപ്പൊടി വയലിൽ കൊണ്ടുപോയി വെള്ളത്തിൽ നിക്ഷേപിക്കും ,അത് ദിവസങ്ങളോളം ഇരുന്നാൽ കൃഷിക്ക് അനുയോജ്യമായ വളമായിലഭിക്കുമെന്നതിനാൽ കർഷകർ ഇവരെ ദൈനംദിനം സമീപിക്കുമായിരുന്നു.രണ്ട് കാല് വെച്ച് ( തട , ദെണ്ടി )നിർമ്മിച്ച ഒരാൾ ദെണ്ടിക്കുമേലും ഒരാൾ ഭൂമിയിൽ . ഇരുന്നും നിന്നുംമാറിമാറി വാളിന്റെ രണ്ടറ്റം വലിച്ചുo താഴ്ത്തിയും ജോലി ചെയ്തിരുന്നത്.തൊഴിലിൽ മികവു പുലർത്തിയ ഇവർ പെരുമ്പാവൂര് ,കോട്ടയം,കൊല്ലത്ത് വരെ പോയി ജോലി ചെയ്തിട്ടുണ്ട്.വീടുകൾക്ക് ഉത്തരം വെക്കുന്ന ചടങ്ങിൽ ഇവർക്ക് കിട്ടുന്ന സമ്മാനവും പണവുമാണ് ഇവരുടെ ജോലിക്ക് പ്രോത്സാഹനമായി സമൂഹത്തിൽ നിന്നും ലഭിച്ചിരുന്നത്.
കേരളത്തിലെ റെയിൽ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷുകാർ പത്തൊമ്പതാം നൂറ്റാണ്ടോടെ റെയിൽവേ ട്രാക്കിന് റീപ്പറി ന് വേണ്ടിയുള്ള മരങ്ങൾക്കായി മരമില്ലുകൾ സ്ഥാപിക്കാൻ തുടങ്ങിയെങ്കിലും പിന്നീട് ഇത് വ്യാപകമായതോടെ ഈ തൊഴിൽ അന്യം നിന്നു പോകുകയായിരുന്നു.ഇന്ന് പുതിയ തലമുറക്ക് നിർമിത ബുദ്ധി ഉപയോഗിച്ച് ആവശ്യപ്പെട്ടാൽ ലഭിക്കുന്ന ഇതിന്റെ ചിത്രം മാത്രമാണ് ഇതേക്കുറിച്ചുള്ള ഏക വിവരം.       റീ എക്കൗ യുടെ വാർഷികത്തിന്റെ ഭാഗമായി അന്യം നിന്നു പോയതും ചരിത്രത്തിൻറെ ഭാഗമായതും അതിൽ പങ്കാളികളായവരുമായ ഇന്ന് ജീവിച്ചിരിക്കുന്ന മഹത് വ്യക്തികളെ ആദരിക്കുകയും ഈ ചരിത്രസത്യങ്ങൾ പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിനുവേണ്ടി നാടിൻറെ നാൾ വഴികൾ ഒരു ചരിത്രം പുനർവായന എന്ന പരിപാടിയുടെ ഭാഗമായി ഇന്ന് ഇരുവരെയും ആദരിക്കുകയുണ്ടായത് , ഊർച്ചവാൾ സൂക്ഷിച്ച് വെച്ച പുച്ചങ്ങൽ അബൂബക്കറിന് പ്രത്യേക ആദരവും നൽകി റി എക്കൗ പ്രസിഡന്റ് പൂവ്വത്തിങ്കൽ റഷിദ്,അദ്യക്ഷത വഹിച്ചു. പുരാവസ്തു ശേഖരുടെ സംഘടനയായ നാപ്സ് ജനറൽ സിക്രട്ടറി സഗീർ വെള്ളാക്കാട്ട് ഉത് ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മുംതാസ് മജീദ് ,           കെ.കെ. റസാക് ഹാജി. കാളിയാടൻസുലൈമാൻ, അയപ്പൻ കുറുംമ്പത്തൂർ,ലത്തീഫ്കുറ്റിപ്പുറം . മോനുട്ടി പൊയിലിശ്ശേരി, സുലൈമാൻ സി വി , സലിം തോട്ടായി, കോഴി പുറം ബാവ തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments