*ഫോർവേഡ് ബ്ലോക്ക് മലപ്പുറം ജില്ല വിപുലീകൃത കമ്മറ്റി ഇന്ന് *
മലപ്പുറം : എൻ.സി.പി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി) ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൽ ലയിച്ചതിന് പിന്നാലെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബർ 25ന് ഉച്ചയ്ക്ക് 3 മണിക്ക് മലപ്പുറം ബാങ്ക് ഹാളിൽ നടക്കും.ഈ മാസം അഞ്ചിന് എറണാകുളം ടൗൺ ഹാളിൽ നടന്ന ലയന സമ്മേളനത്തിന് ശേഷമാണ് സംസ്ഥാനത്ത് സംഘടനാ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പാർട്ടിയുടെ സംസ്ഥാനതല നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ, എൻ.എ. മുഹമ്മദ് കുട്ടി, കല്ലറ മോഹൻദാസ് എന്നിവർ സംബന്ധിക്കും.ജില്ലയിലെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ഏകോപിപ്പിച്ച് പുതിയ ജില്ലാ കമ്മിറ്റി രൂപീകരിക്കുക, സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യോഗം സംഘടിപ്പിക്കുന്നത്.ലയനത്തിന് ശേഷം പാർട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജില്ലാതലത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ യോഗം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments