Breaking News

*കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: കേരളപ്പിറവി ദിനത്തിൽ മൊഗ്രാൽ ദേശീയവേദി സായാഹ്ന ധർണ്ണ സംഘടിപ്പിക്കും*

മൊഗ്രാൽ : 36 ഏക്കറോളം വരുന്ന സ്ഥല ലഭ്യത ഉണ്ടായിട്ടും കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി രണ്ടാംഘട്ട സമരത്തിന് ഒരുങ്ങുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈകുന്നേരം 4 മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബഹുജന ധർണ്ണ സംഘടിപ്പിക്കാൻ മൊഗ്രാൽ ദേശീയവേദി പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. കുമ്പളയിലേയും, സമീപപ്രദേശത്തെ എട്ടോളം ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് കുമ്പള.ഉന്നത വിദ്യാഭ്യാസം,വിദഗ്ധ ചികിത്സ,വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കാണ് വിദ്യാർത്ഥികളും, വ്യാപാരികളും, രോഗികളും ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്.ജില്ലയിൽ പ്രധാന വരുമാനമുള്ള സ്റ്റേഷനുകളിൽ ഒന്നുമാണ്.എന്നിട്ടും ദീർഘദൂര ട്രെയിനുകൾക്ക്  കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കാതെ കാലങ്ങളായി അവഗണിക്കുകയാണ്. സ്റ്റേഷനിലെ സ്ഥലസൗകര്യ ലഭ്യത ഉപയോഗപ്പെടുത്തി കുമ്പളയെ "സാറ്റലൈറ്റ് ''സ്റ്റേഷനായി ഉയർത്തുക,ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിൽ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുക, റിസർവേഷൻ സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നവംബർ ഒന്നിന് ദേശീയവേദി സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ചേർന്ന പ്രവർത്തകസമിതി യോഗം സീനിയർ അംഗം അബ്ദുല്ല-മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,സി എം ഹംസ,ടി കെ അൻവർ,എം എ മൂസ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ പി മുഹമ്മദ് സ്മാർട്ട്, വിജയകുമാർ,ബി എ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അഷ്റഫ് സാഹിബ്,ഗൾഫ് പ്രതിനിധികളായ പി വി അൻവർ,ബി കെ അബ്ദുൽ കലാം,സീനിയർ അംഗങ്ങളായ ഹമീദ് പെർവാഡ്,ഹസ്സൻ ലോൻഡ്രി, എക്സിക്യൂട്ടീവ് അംഗങ്ങളായ കാദർ മൊഗ്രാൽ,എം എം റഹ്മാൻ,എ എച്ച് ഇബ്രാഹിം,മുഹമ്മദ്  അബ്ക്കോ,എച്ച് എം അബ്ദുൽ കരീം,വിശ്വനാഥൻ, ടി എ ജലാൽ,കെ മുഹമ്മദ് കുഞ്ഞി നാങ്കി,അഷ്റഫ് പെർവാഡ്,അബ്ദുല്ല കുഞ്ഞി നട്പ്പളം,എം എച്ച് അബ്ദുൽ ഖാദർ, ലത്തീഫ് കോട്ട എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.ഫോട്ടോ:മൊഗ്രാൽ ദേശീയവേദി പ്രവർത്തകസമിതി യോഗം സീനിയർ അംഗം അബ്ദുല്ലാ-മൊയ്‌ദീൻ ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ :അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments