Breaking News

*സൈനുൽആബിദിന് നീതിലഭിക്കും വരെനിയമപോരാട്ടം തുടരും:എസ്ഡിപിഐ*

കാസർകോട് : പ്രമാദമായ തളങ്കര സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ സൈനുൽ ആബിദ് വധത്തിലെ മുഴുവൻ പ്രതികളേയും വെറുതെവിട്ട കോടതി വിധി എറേ നിരാശാജനകവും,നീതിപീഠത്തോട് പൊതുജനത്തിനുള്ള വിശ്വാസിയത നഷ്‌ടപ്പെടുത്തുന്നതുമാണെന്ന്
എസ്ഡിപിഐ കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു
കാസർകോട് പരിസരങ്ങളിൽ മനപൂർവ്വം വർഗീയകലാപം സൃഷ്ടിക്കാൻ സംഘ്പരിവാർ ക്രിമിനലുകൾ പിതാവിൻ്റെ മുന്നിയിട്ട് സ്വന്തം കടയിൽ വെച്ച് കൊലപെടുത്തുകയായിരുന്നു സൈനുൽ ആബിദിനെ,
അതെസമയം അന്നത്തെ യുഡിഎഫ് സർക്കാറിനോടും പിന്നീട് എൽഡിഎഫ് സർക്കാറിനോടും സ്പെഷ്യൽപ്രൊസിക്യൂട്ടറിനായി കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാറുകൾ ആകുടുംബത്തോട് മുഖംതിരിക്കുകയാണ് ചെയ്തത്, പിന്നീട് പെട്ടന്ന്കേസ്തീർക്കാനുള്ള ഫാസ്റ്റ്ട്രാക്കാനായി ശ്രമം നടത്തിയിരുന്നു അതിലും ഉത്തരവാദപ്പെട്ടവർ നീതികാണിച്ചില്ല അതിനിടക്കാണ് പ്രധാനസാക്ഷിയായ ബാപ്പയുടെ അപകട മരണം.
കുടുംബത്തിന് നീതി ലഭിക്കാത്തതിൻ്റെ ഉത്തവാദികൾ ഇരുസർക്കാറുകളാണെന്ന്
സെക്രട്ടേറിയേറ്റ്കുറ്റപ്പെടുത്തി.
നീതി ലഭിക്കാൻ
മേൽ കോടതിയിൽ അപ്പീൽ നൽകുമെന്ന കുടുംബത്തിന്റെ തീരുമാനത്തിനു പൂർണമായ പിന്തുണനൽകാൻ കമ്മിറ്റി തീരുമാനിച്ചു .
ജില്ലാ പ്രസിഡൻ്റ് പി.അബ്ദുൽറസ്സാഖ് ഹാജി പറമ്പത്ത് അദ്യക്ഷത വഹിച്ചു
ജില്ലാ ജനറൽ സെക്രട്ടറി പി ലിയാഖത്തലി,വൈസ് പ്രസിഡൻ്റുമാരായ ഇഖ്ബാൽ ഹൊസങ്കടി,സിടി സുലൈമാൻ,ഓർഗനൈസിങ്ങ് ജനറൽസെക്രട്ടറി ഹാരിസ് ടികെ,
നേതാക്കളായ മുനീർ എഎച്ച്,അൻസാർ ഹൊസങ്കടി,ആസിഫ് ടിഐ,
സിഎ സവാദ് സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments