Breaking News

*സ്തനാർബുദ രോഗിക്ക് ആശ്വാസമായി ഇൻഡ്വെല്ലിംഗ് പ്ലൂറൽ കത്തീറ്റർ; നൂതന ചികിത്സയുമായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ*

അരീക്കോട് : സ്തനാർബുദത്തെ തുടർന്ന്  ശ്വാസകോശത്തിന് ചുറ്റും വിട്ടുമാറാതെ ദ്രാവകം കെട്ടിക്കിടന്ന് ഗുരുതരാവസ്ഥയിലായ 65-കാരിയുടെ 
ആരോ​ഗ്യനില വീണ്ടെടുത്ത് അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം. ഇൻഡ്വെല്ലിംഗ് പ്ലൂറൽ കത്തീറ്റർ എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചാണ് അരീക്കോട് സ്വദേശിയുടെ ആരോഗ്യനില മെച്ചപ്പെടുത്തിയത്. ശ്വാസകോശത്തിന് ചുറ്റും അമിതമായി അടിഞ്ഞുകൂടുന്ന ദ്രാവകം സുരക്ഷിതമായി പുറന്തള്ളാൻ ശരീരത്തിൽ ഘടിപ്പിക്കുന്ന മൃദുവായ ട്യൂബാണിത്. കത്തീറ്റർ ഘടിപ്പിച്ചതുവഴി രോ​ഗിക്ക് നിരന്തരമായി ആശുപത്രിയിൽ പോകാതെ തന്നെ വീട്ടിലിരുന്ന് ദ്രാവകം എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

സ്തനാർബുദം ബാധിച്ച ചില രോഗികളിൽ കണ്ടുവരുന്ന ഗുരുതരമായ അവസ്ഥയാണ് ശ്വാസകോശത്തിന് ചുറ്റും തുടർച്ചയായി ദ്രാവകം നിറയുന്നത്. ഇതുമൂലം രോഗിക്ക് കഠിനമായ ശ്വാസതടസ്സം, നെഞ്ചുവേദന, ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെടുകയും തുടർ ചികിത്സകൾ വൈകുകയും ചെയ്യും. സാധാരണയായി ശ്വാസകോശത്തിലെ ദ്രാവകം സൂചി ഉപയോഗിച്ച് ഇടയ്ക്കിടെ കുത്തിയെടുത്ത് മാറ്റുകയാണ് പതിവ്. ഇത് രോഗിക്ക് വലിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുകയും നിരന്തരമായ ആശുപത്രി വാസത്തിന് കാരണമാവുകയും ചെയ്യും. ഈ ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിവാക്കാനാണ് ഇൻഡ്വെല്ലിംഗ് പ്ലൂറൽ കത്തീറ്റർ ഘടിപ്പിച്ചത്. 

പൾമണോളജി വിഭാഗം ഡോ. ജോയൽ ആൻഡ്രൂസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പ്രൊസീജിയർ വിജയകരമായി പൂർത്തിയാക്കിയത്. രോഗിയുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനും തുടർ ചികിത്സകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ രീതി ഏറെ ഫലപ്രദമാണെന്ന് ഡോ. ജോയൽ ആൻഡ്രൂസ് വ്യക്തമാക്കി. പ്രാദേശിക തലത്തിൽ തന്നെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളും വിദഗ്ധ പരിചരണവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് അസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബിൻ സി.വി പറഞ്ഞു. വൻകിട ന​ഗരങ്ങളിൽ ലഭിക്കുന്ന അത്യാധുനിക ചികിത്സ ​ഗ്രാമീണ മേഖലകളിൽ സുലഭമാക്കുകയെന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സാങ്കേതികവിദ്യകളും അനുഭവസമ്പന്നരായ വിദഗ്ധരുടെ സേവനവും സാധാരണക്കാർക്ക് ഉറപ്പാക്കാൻ ആസ്റ്റർ മിംസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോട്ടോ ❤️: അസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ പൾമണോളജി വിഭാഗം മെഡിക്കൽ സംഘം


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments