Breaking News

*തിരൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽ ജാൻ സംവാദ് നടത്തി*

തിരൂർ :  സതേൺ റെയിൽവേ പാലക്കാട് ഡിവിഷന്റെ കീഴിൽ  മുപ്പതോളം റെയിൽവേ സ്റ്റേഷനുകളിൽ ജനങ്ങളുമായി *റെയിൽ ജാൻ സംവാദ്* നടന്നു തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്ന പരിപാടിയൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷനും തിരൂർ ചേംബർ ഓഫ് കോമേഴ്സും നിരവതി  അഭിപ്രായങ്ങൾ പറഞ്ഞു. നിർത്താതെ പോകുന്ന ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, സ്റ്റേഷൻ്റെ നീളം കൂട്ടണമെന്നും, തിരൂരിൽ പിറ്റ് സ്റ്റേഷൻ വേണമെന്നും, ഹെൽത്ത് ക്ലിനിക്ക്, യൂബർ ടാക്സി, പ്രീപെയ്‌ഡ് ഓട്ടോ സ്റ്റാൻ്റ്, രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ടെയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നും, വെജിറ്റേറിയൻ നോൺവെജ്ജ് റഫ്രെഷ്മെൻ്റ് സ്റ്റാൾ, എടിഎം കൗണ്ടറുകൾ വേണമെന്നും സ്റ്റേഷനിലുള്ള റൂമുകൾക്ക് വാടക കുറക്കണമെന്നും, എക്‌സലവേറ്റർ, ലിഫ്റ്റ് എന്നിവ ഇടക്കിടക്ക് പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നും എന്നീ നിരവതി ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം പാലക്കാട് റെയിൽവേ ഡിവിഷൻ അസിസ്റ്റൻറ് ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ  വി തിരുപ്പതിക്ക് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ട്രഷറർ കെകെ റസാക്ക് ഹാജി തിരൂർ കൈമാറി.
 തിരൂർ സ്റ്റേഷൻ മാനേജർ വിനോദ് കുമാർ , അസിൻ്റൻ്റ് മാനേജർ സോമസുന്ദരൻ, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ SSE ഒഎച്ച് സനൽ, തിരൂർ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ പിഎം മേഘ, ആർപിഫ് എസ്ഐ എൽ ബിനു, എഎസ്ഐ കെവി ഹരിഹരൻ , ബുക്കിംഗ് സൂപ്പർവൈസർ നിസാർ അഹമ്മത് , തിരൂർ ചേമ്പർ പ്രസിഡൻ്റ് പിഎ ബാവ , കെഎൻ ഗണേശൻ , ദിലീപ് അമ്പായത്തിൽ , ഖാദർ പോളി Ncc ഇൻസ്ട്രക്ടർ. പോളിടെക്നിക്  Ncc വിദ്യാത്ഥികൾ റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ : പാലക്കാട് റെയിൽവേ ഡിവിഷൻ അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ എൻജിനീയർ വി തിരുപ്പതിക്ക് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ട്രഷറർ കെകെ റസാക്ക് ഹാജി നിവേദനം കൈമാറുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments