Breaking News

*സി.ബി.എസ്‌.ഇ. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കടുത്തപ്രതിസന്ധിയില്‍: അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം*

ഫോട്ടോ : പ്രസിഡന്റ്‌: എന്‍.എ. അബൂബക്കര്‍ ഹാജി

കാസര്‍കോട്‌ : കേരളത്തിലെ സി.ബി.എസ്‌.ഇ. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സാമ്പത്തികവും ഭരണപരവുമായ വിവിധതരം വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്‌ സി.ബി.എസ്‌.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ കാസര്‍കോട്‌ ജില്ലാ ജനറല്‍ ബോഡി യോഗം. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ മുന്നോട്ട്‌ കൊണ്ടുപോകാന്‍ സാധിക്കാത്ത വിധം കടുത്ത പ്രതിസന്ധിയാണ്‌ മാനേജ്‌മെന്റുകള്‍ നേരിടുന്നത്‌.

കാസര്‍കോട്‌ ഹോട്ടല്‍ സിറ്റി ടവറില്‍ വെച്ച്‌ നടന്ന ജില്ലാ ജനറല്‍ ബോഡി യോഗം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.എം. മൂസ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ അമൃതലാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി പി.എസ്‌. അബ്ദുല്‍ നാസര്‍ യോഗത്തിന്‌ സ്വാഗതം ആശംസിച്ചു.

സ്‌കൂളുകളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തല്‍, വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതി, അധ്യാപനരംഗത്ത്‌ വന്നു കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍, സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍, സ്ഥാപനങ്ങളുടെ ഭൗതിക വികസനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.

തുടര്‍ന്ന്‌ അസോസിയേഷന്റെ പുതിയ ജില്ലാ ഭാരവാഹികളെ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.
പ്രസിഡന്റ്‌: എന്‍.എ. അബൂബക്കര്‍ ഹാജി
വര്‍ക്കിംഗ്‌ പ്രസിഡന്റ്‌: ഹസീന അബൂബക്കര്‍
വൈസ്‌ പ്രസിഡന്റ്‌: സി. മുഹമ്മദ്‌ കുഞ്ഞി
ജനറല്‍ സെക്രട്ടറി: പ്രഹ്‌ളാദ്‌ കെ.ആര്‍.
ജോയിന്റ്‌ സെക്രട്ടറി: മുഹമ്മദ്‌ ഷാഫി വി.കെ.പി.
ട്രഷറര്‍: ഫാ. മെല്‍വിന്‍ ഡിസൂസ.

ഫോട്ടോ : ജനറല്‍ സെക്രട്ടറി: പ്രഹ്‌ളാദ്‌ കെ.ആര്‍.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments