*മന്ത്രിയുടെ ഓഫിസില് നിയമനം ലഭിച്ചയാള് ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎല്എയുടെ ഡ്രൈവറായി; വീണ്ടും വിവാദം*
തിരുവനന്തപുരം : രമ്യ ഹരിദാസ് എംഎല്എയ്ക്ക് വേണ്ടി വീണ്ടും വഴിവിട്ട ഇടപെടല്. മന്ത്രി ബിന്ദുകൃഷ്ണയുടെ പേഴ്സണല് സ്റ്റാഫ് ജോലി ചെയ്യുന്നത് രമ്യ ഹരിദാസിന്റെ ഡ്രൈവറായി. ഓഫിസ് അറ്റന്ററായി മന്ത്രിയുടെ ഓഫിസില് നിയമിച്ച സുരേഷ് കുമാറാണ് എംഎല്എയ്ക്ക് വേണ്ടി ജോലി ചെയ്യുന്നത്. രമ്യ ഹരിദാസിന്റെ മുന് പേഴ്സണല് സ്റ്റാഫംഗം പാളയം പ്രദീപിന്റെ വിശ്വസ്തനാണ് സുരേഷ് കുമാര്. ഈ വര്ഷം ഓഗസ്റ്റ് 18 നാണ് സുരേഷ് കുമാറിനെ ബിന്ദുകൃഷ്ണയുടെ പേഴ്സണല് സ്റ്റാഫായി നിയമിക്കുന്നത്. എംഎല്എയ്ക്ക് പേഴ്സണല് അസിസ്റ്റന്റിനെയും ഡ്രൈവറെയും നിയമിക്കുന്നതിന് സര്ക്കാര് പ്രത്യേക തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല് ആ തസ്തികയില് ശമ്പളം താരതമ്യേന കുറവായാതിനാലാണോ സുരേഷ് കുമാറിനെ ബിന്ദുകൃഷ്ണയുടെ ഓഫിസിലേക്ക് നിയമിച്ചത് എന്നതാണ് ചോദ്യമാവുന്നത്. അതേസമയം രമ്യ ഹരിദാസ് എംഎല്എയ്ക്ക് എതിരെ പ്രമേയം പാസാക്കി ചിറയന്കീഴിലെ കോണ്ഗ്രസം മണ്ഡലം കമ്മറ്റികള്. രമ്യ ഹരിദാസ് പാര്ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികള് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആസ്തി വികസന ഫണ്ട് എംഎല്എ വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതികള് സമര്പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മറ്റികള് ആവശ്യപ്പെട്ടിട്ടുണ്ട്. ചിറയന്കീഴില് എംഎല്എയും പാര്ട്ടിപ്രവര്ത്തകരുമായി ഉണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പാര്ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്എയ്ക്ക് എതിരെ രംഗത്തെത്തുകയാണ്. രണ്ട് കോണ്ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില് ഏകകണ്ഠമായി രമ്യയ്ക്ക് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments