Breaking News

*കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു*

കൊച്ചി : കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ, യൂട്യൂബർക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെ കേസ് എടുത്തു. BNS 353(2), 192 വകുപ്പുകൾ ചുമത്തി ഫോർട്ട് കൊച്ചി പൊലീസാണ് കേസ് എടുത്തത്. കേരളത്തിൽ മതസ്പർദ്ധയുണ്ടാക്കും വിധമായിരുന്നു വീഡിയോ. ഫോർട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു വിവാദ പരാമർശങ്ങൾ നടത്തിയത്. കേരളത്തെയും ഫോർട്ട് കൊച്ചിയെയും ലക്ഷ്യമിട്ട് നടത്തിയ വർഗീയവും തെറ്റായതുമായ വിദ്വേഷ പ്രചാരണത്തിനെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.കേരളത്തിൽ മുസ്‌ലിം ആധിപത്യമാണെന്നും, ഇസ്‌ലാം മതം പ്രചരിപ്പിക്കുന്നതിനായി അറബ് രാജ്യങ്ങളാണ് കേരള സർക്കാരിന് ഫണ്ട് നൽകുന്നതെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇയാൾ തന്റെ വീഡിയോയിലൂടെ ഉന്നയിച്ചത്.ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ ‘കാശി ആർട്ട് കഫേ’യിൽ ബീഫ് വിഭവങ്ങൾക്കൊപ്പം ഒരു ചിത്രം പ്രദർശിപ്പിച്ചതിനെ ലക്ഷ്യമിട്ടും ഇയാൾ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments