*തെരുവ് നായ ശല്യത്തിൽ ഇപ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾ പ്രഖ്യാപിക്കുന്ന തിരക്കിൽ: നടപടിയില്ലാത്തത് പ്രതിഷേധാർഹമെന്ന് മർച്ചന്റ് യൂത്ത് വിംഗ്.*
കുമ്പള : തെരുവ് നായകളുടെ ശല്യം നിയന്ത്രിക്കാനുള്ള ഷെൽട്ടർ പദ്ധതിയും പാളിയതോടെ നാടുനീളെ തെരുവ് നായ്ക്കളെ കൊണ്ട് നിറഞ്ഞു.കുമ്പള നഗരത്തിലും, പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. സ്കൂൾ-മദ്രസ വിദ്യാർത്ഥികൾ നടന്നുപോകുന്ന റോഡുകളിലും, വഴികളിലുമെല്ലാം തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. എപ്പോഴാണ് വിദ്യാർത്ഥികളുടെ മുന്നിലേക്ക് ചാടി വീഴുക എന്ന ഭയപ്പാടിലാണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും.
തെരുവ് നായകളുടെ ആക്രമണത്തിൽ മനുഷ്യ ജീവനുകൾക്ക് തുടർച്ചയായി ഭീഷണി നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പോലും ഈ വിഷയത്തിൽ കർശനമായ നടപടികൾക്ക് സർക്കാറിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയത്. എന്നാൽ ഒരു നിയന്ത്രണവും കൊണ്ടുവരാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതുവരെ കഴിഞ്ഞതുമില്ല.ആകെ ചെയ്തത് കുറച്ച് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുക മാത്രമാണ് ചെയ്തത്.
കുമ്പള നഗരത്തിൽ വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഭീഷണിയായിട്ടുള്ള തെരുവുനായ്ക്കളെ പിടികൂടാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് മർച്ചന്റ് യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയും, യൂണിറ്റ് പ്രസിഡന്റുമായ അഷ്റഫ് സ്കൈലർ, യൂണിറ്റ് ജനറൽ സെക്രട്ടറി ഹൈദർ ക്ലിയര്‍ ലൈറ്റ്,ട്രഷറർ സിദ്ദീഖ് മുബാറക് എന്നിവർ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പഞ്ചായത്തിന് പരാതി നൽകുമെന്നും ഇവർ അറിയിച്ചു.
ഫോട്ടോ:കുമ്പള ടൗണിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൂട്ടം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments