Breaking News

*വഖഫ് ബോർഡ് പുന:സംഘടന വിചിത്രം, ക്രൂരം - ഐ.എൻ.എൽ*

കോഴിക്കോട് : നിരവധി അഴിമതി ആരോപണങ്ങൾക്ക് വിധേയനായ മുസ്‌ലിം ലീഗ് നേതാവ് എം.സി മായിൻ ഹാജിയുടെ നേതൃത്വത്തിൽ പുന:സംഘടിപ്പിക്കപ്പെട്ട പുതിയ സംസ്ഥാന വഖഫ് ബോർഡിൻ്റെ  ഘടന പരിശോധിച്ചാൽ വിചിത്രം ക്രൂരം എന്ന നിഗമനത്തിലേ എത്തിപ്പെടാനാവൂ എന്ന് ഐ.എൻ.എൽ.
ഡൽഹി ഭരിക്കുന്ന സംഘ്പരിവാർ 2025ലെ നിയമത്തിലൂടെ വഖഫ് എന്ന മഹത്തായ സംവിധാനത്തെ തകർക്കാനും അതിൻ്റെ അന്തസ്സ് പിച്ചിച്ചീന്താനും നടത്തുന്ന നിഷ്ഠൂര നീക്കത്തോട് മത്സരിച്ചു കൊണ്ടാണ് യു.ഡി.എഫ് സർക്കാർ പുതിയ ബോർഡിന് രൂപം നൽകിയിരിക്കുന്നത്. 95 ശതമാനം വഖഫ് സ്ഥാപനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇരു സമസ്തകളെയും തഴഞ്ഞു എന്ന പരാതി, തീർത്തും രാഷ്ട്രീയക്കണ്ണോടെയാണ് ബോർഡിൽ അംഗത്വം നൽകിയിരിക്കുന്നത് എന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. മായിൻ ഹാജിയെ ലീഗിന്റെയും സമസ്ത ഇ.കെ വിഭാഗത്തിന്റെയും പ്രതിനിധിയായി എണ്ണാമെങ്കിലും സമസ്തയും ലീഗും തമ്മിലുള്ള ആഭ്യന്തര സംഘർഷത്തിന്റെ പ്രതിഫലനം വ്യക്തമായും കാണാനുണ്ട്. മുജാഹിദ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി, തുടങ്ങിയ വേദികളെ ചേർത്തുപിടിച്ചെങ്കിലും മുമ്പ് സാരഥ്യം നിർവഹിച്ച കാന്തപുരം വിഭാഗത്തെ പൂർണ്ണമായും തഴഞ്ഞ് പ്രതികാരം വീട്ടിയിരിക്കുകയാണ്.  സ്ത്രീകൾക്ക് വഖഫ് നിയമം അനുശാസിക്കുന്നതിനപ്പുറം പ്രാതിനിധ്യം വാരിക്കോരി നൽകിയിട്ടുണ്ട്. പുതിയ വഖഫ് നിയമം അനുശാസിക്കുന്ന വിധം ദാവൂദി ബോറ  പ്രതിനിധിയായി സിറാസ് കെ. കപാസിയെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിൻ്റെ പാത പിന്തുടർന്ന് 2 അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്താതിരുന്നത് മാത്രമാണ് എടുത്ത പറയാനുള്ളത്. മായിൻ ഹാജിയുടെ അഴിമതി പുരണ്ട കരങ്ങളിൽ വഖഫ് ബോർഡ് വീണ്ടും താലത്തിൽ വച്ച് നൽകിയതിൽ മുസ്‌ലിം സമൂഹം ഒന്നടങ്കം രോഷാകുലരാണ്. വഖഫ് സ്വത്ത് തിരിമറിയും അഴിമതി ആരോപണവും സാമ്പത്തിക ക്രമക്കേടുകളും മായിൻ ഹാജിക്കെതിരെ എണ്ണിയെണ്ണി പറയാനുണ്ടത്രേ. കേസുകളിലെ തെളിവുകൾ നശിപ്പിക്കാനും പ്രതികൾക്ക് സംരക്ഷണം നൽകലുമായിരിക്കും പുതിയ ചെയർമാന്റെ ഒന്നാമത്തെ ദൗത്യം.  ഇടത് സർക്കാർ നിയമിച്ച താരതമ്യേനെ മെച്ചപ്പെട്ട കെ.എസ് ഹംസയുടെ നേതൃത്വത്തിലുള്ള ബോർഡ് പിരിച്ചുവിട്ടാണ് ഇമ്മട്ടിലൊന്ന് തട്ടിക്കൂട്ടിയിരിക്കുന്നത്. ഈ സർക്കാരിൻ്റെ നീതിബോധമില്ലായ്മയും തരംതാണ രാഷ്ട്രീയവുമാണ് എടുത്തു കാട്ടുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments