*കുർമ്മാണചിത്രപ്രദർശനം ആരംഭിച്ചു *
കാഞ്ഞങ്ങാട് : കെ. മാധവിയുടെ ചിത്ര പ്രദർശനം കാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ
ആരംഭിച്ചു
ജാനകി മീങ്ങോത്ത് കൃഷിപ്പാട്ട് പാടി ഉദ്ഘാടനം ചെയ്തു.
കെ.മാധവി
ചിത്രകലാനുഭവങ്ങൾ പങ്കു വെച്ചു.
അംബിക അരവിന്ദ് മീങ്ങോത്ത്, ബിന്ദു സി.കെ.
അജയ് പ്രസീദ്, ഗോപി മുളവിന്നൂർ, രാജേന്ദ്രൻ മീങ്ങോത്ത്, വിനോദ് അമ്പലത്തറ, പ്രസാദ് കാനത്തുങ്കാൽ എന്നിവർ സംസാരിച്ചു.
കെ.മാധവി
56 വയസ്സിലാണ് ചിത്രങ്ങൾ വരച്ചു തുടങ്ങുന്നത്, അമ്മയുടേയും ഭർത്താവിൻ്റേയും വിയോഗത്തിന് ശേഷമുള്ള ഏകാന്തതകളിലെ ഉറക്കമില്ലാത്ത രാത്രികളിൽ മുന്നിൽ കിട്ടുന്ന ഏതെങ്കിലും പേപ്പറുകളിൽ ന്യൂസ് പേപ്പറുകളിലൊക്കെ വരുന്ന ചിത്രങ്ങൾ നോക്കി വെറുതെ നേരം പോക്കിനായ് ചെയ്ത ഒന്നായിരുന്നു അത്.
പിന്നീട് ഈ ചിത്രങ്ങൾ മക്കൾ കാണുകയും വരച്ചവയൊക്കെ നല്ല കെെവഴക്കം വന്ന ഒരാളുടെ ചിത്രങ്ങളെ പോലെ തോന്നിപ്പിക്കുന്നതാണെന്ന് അവർ പറയുകയും ചെയ്തു. അങ്ങനെ വെറുതെ പേപ്പറുകളിൽ വരയ്ക്കുന്നതിനുമപ്പുറം പാലറ്റുകളിലെ അക്രിലിക് നിറങ്ങളിലേക്ക് ഓർമ്മകളേയും ചേർത്ത് ക്യാൻവാസുകളിൽ വരച്ചുതുടങ്ങി. വരച്ചിട്ടുള്ള ഓരോ ചിത്രങ്ങൾക്കും ജീവിതവുമായും ജീവിച്ച മണ്ണുമായും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ക്രമേണ ചെറുപ്പകാലങ്ങളിൽ വിട്ടിലും പരിസരക്കളിലും കണ്ടുമുട്ടിയ മനുഷ്യരെ അവരുടെ രൂപസാദൃശ്യത്തോടെ ഓർമ്മയിൽ നിന്ന് വരയ്ക്കാൻ തുടങ്ങി. പൂരോത്സവം, പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ കൊയ്ത്ത് കാലം, കശുമാങ്ങക്കാലം, വാറ്റുചാരായം ഉണ്ടാക്കുന്നവർ, വയറ്റാട്ടിമാർ, കൃഷിയിടം, ഞാറ്റുവേലകൾ, ഉപകരണങ്ങൾ, വിവിധയിനം ഔഷധ സസ്യങ്ങൾ, ജീവിവർഗ്ഗങ്ങൾ എല്ലാം പെയിന്റിംഗിൽ കടന്നു വരാൻ തുടങ്ങി
ഇത്തരത്തിൽ വരച്ച 100 - ൽപ്പരം പെയിന്റിംഗുകൾ ശ്രദ്ധേയമാണ്.
കേരള ലളിതകലാ അക്കാദമിയുടെ പ്രദർശനത്തിനുള്ള ഗ്രാന്റ് ലഭിച്ചിട്ടുണ്ട്.
ലളിത കലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനത്തിലും പെയിന്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്.
ചിത്രകാരൻമാരായ വിനോദ് അമ്പലത്തറ, പ്രസാദ് കാനത്തുങ്കാൽ, സന്തോഷ് ഐറിസ് എന്നിവർ മക്കളാണ്
പ്രദർശനം 23 ന്
സമാപിക്കും

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments