Breaking News

്* കോട്ട് മഹല്ലു മുസ്ലിം ജമാഅത്ത കമ്മിറ്റിമഹല്ല് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന നിലപാട് തിരുത്തണം എം.പി മുസ്തഫല്‍ ഫൈസി *

മതപണ്ഡിതന്‍ എന്ന നിലയില്‍ കമ്മിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന്  മാറിനിന്ന് ധാര്‍മികത പാലിച്ചിട്ടുണ്ട്. ഇതുപോലെ വഖഫു ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തുനിന്നും അവര്‍ മാറിനിന്ന് ധാര്‍മികത പാലിക്കണം. ബഹുഃ ഹൈകോടതി 2012 ലെ  CRC NO.276/2010 of 2012 വിധി പ്രകാരം, 2014 ലില്‍  കോട്ട് മഹല്ല്  മുസ്ലിം ജമാഅത്ത് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി നടപടി ക്രമങ്ങളുടെ  പ്രധാന ഭാഗം . തിരഞ്ഞെടുപ്പിന്റെ ഭാഗമായി 101 അംഗകൗണ്‍സില്‍ 100 അംഗങ്ങളെയാണ് ് തിരെഞ്ഞുടുക്കേണ്ടത്. ഒരു അംഗത്തെ (മുത്തവല്ലിയോ, ടിയാന്റെ പിന്‍തുടര്‍ച്ചക്കാരനോ) ബഹുഃ കേരള ഹൈകോടതിയുടെ ഉത്തരവ് പ്രകാരം നോമിനേറ്റഡ് മെമ്പര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നു. കോട്ട് പള്ളിയും ഖബര്‍ സ്ഥാന്‍ പറമ്പും പരിപാലിക്കുന്നതിനാണ് നിലവിലെ കമ്മിറ്റിക്ക് 3 വര്‍ഷത്തെ കാലാവധിയുള്ളത്. 11 മുതല്‍ 24നമ്പര്‍ വഖഫു വസ്തു വഹകള്‍ പരിപാലിക്കുന്നതിനു എംപി മുസ്തഫ ഫൈസി നേതൃത്വം നല്‍കുന്ന കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതല്ല .പ്രമാണത്തിലെ വ്യവസ്ഥ പ്രകാരം തിരുന്നാവായ കളത്തില്‍ കുടുംബത്തിലെമുതിര്‍ന്ന  പുരുഷന്‍മാര്‍ക്കാണ് അതിന്റെ സംരക്ഷണ  മേല്‍നോട്ട ചുമതല. വീഴ്ച വരുത്തുകയാണെങ്കില്‍ പകരം പുരുഷന്മാര്‍ ഏറ്റെടുത്തു നടത്തിക്കൊണ്ടുപോകാനാണു വ്യവസ്ഥ .കോട്ട് പള്ളിയും ഖബര്‍ സ്ഥാനും 11 മുതല്‍ 24 വരെ നമ്പര്‍ വഹകളില്‍ ഉള്‍പ്പെടുകയില്ല .കോട്ട് മഹല് ജങ്ങളുടെ ഉന്നത നിലവാര ഉന്നമനത്തിനു വേണ്ടി വഖഫു ചെയ്യപ്പെട്ടിട്ടുള്ളതാണ് .ഈ വസ്തുത നിലവിലെ കമ്മിറ്റി ഭാരവാഹികള്‍ മഹല്ലു ജനങ്ങളില്‍ നിന്നും മറച്ചു വെക്കപ്പെട്ടിരിക്കുകയാണ് .ഹര്‍ജി നമ്പര്‍ 3/87 ഉത്തരവ് 1999 ലും തുടര്‍ന്ന് 2007 ഇ പി നമ്പര്‍ ഇ 2 (പി ) 3/87 തിരൂര്‍ കോട്ട് മഹല്ലു ഭരണത്തിനായി തയാറാക്കിയ സ്‌കീമില്‍ ആക്ഷേപങ്ങള്‍ കേട്ട് അന്തിമമായി സ്‌കീം അംഗീകരിക്കുന്നത് സംബന്ധിച്ചു ഉത്തരവിലും ഈ  കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. വാഖിഫ്   ചുമതലപെടുത്തിയവര്‍ മരണപ്പെടുകയും ശേഷം വഖഫു സ്വത്തുക്കള്‍ സംരക്ഷിച്ചു കോട്ട് പള്ളിയിലെയും മഹല്ലിലെയും നടത്തി കൊണ്ടുപോകാന്‍ അധികാരവും അവകാശവും ഉള്ളവര്‍ മൈനര്‍മാര്‍ ആയ സമയത്തു  സാഹചര്യം മുതലെടുത്തു വഖഫു സ്വത്തുക്കള്‍ നഷ്ടപെടുന്നത് ശേഷം അനവധി കേസുകളും തര്‍ക്കങ്ങളും നടന്നുവെങ്കിലും അതെല്ലാം അധികാരത്തിനും മേധാവിത്വത്തിനും വേണ്ടിയാണു. അതേസമയം കോട്ട് ജമാഅത്ത് പള്ളിയുടെ അന്യാധീനപ്പെട്ട വഖഫു സ്വത്തുക്കള്‍ തിരിച്ചു പിടിക്കുവാന്‍ 2022 വരെ ആരും ശ്രമിച്ചിട്ടില്ല. വാഖിഫിന്റെ   പേരക്കുട്ടിയുടെ  മകനാണ് മുസ്തഫ എന്ന അഹമ്മദ്  കുട്ടി, കോട്ട്  ജമാഅത്തു പള്ളിക്കു അവകാശപ്പെട്ടതും  അന്യാധീനപ്പെട്ടതുമായ  വഖഫു സ്വത്തുക്കള്‍ തിരിച്ചു പിടിക്കുവാനാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജി നമ്പര്‍ 337/22 .ഹര്‍ജിയെ എതിര്‍കുന്നതിലൂടെ എംപി മുസ്തഫല്‍  ഫൈസിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കോട്ടു  മഹല്ലിലെ പാവപെട്ട ജനങ്ങളുടെ ഉന്നമനത്തെ യാണ് ഇല്ലാതാകുന്നത്. കോട്ടു ദേശത്തു നിന്നും 15 കിലോമീറ്റര്‍ ദൂരം  വരുന്ന  തെന്നല അപ്പളയിലുള്ള പട്ടതൊടിക ഉമ്മത്തിഉമ്മ വഖഫു ചെയ്ത 2 ഏക്കര്‍ 76 സെന്റ് കോട്ട് പള്ളിക്കു അവകാശപെട്ടതാണ്. അന്യാധീനപ്പെട്ട ഈ വഖഫു ഭൂമി കൈവശം വെച്ചുവരുന്നവരുടെ പേരും അഡ്രസ്സും ശേഖരിച്ചു നിയമ നടപടി എടുത്തത് പോലെ കോട്ടു മഹലിലെ വഖഫു സ്വത്തുക്കള്‍ കൈയേറിയവരുടെ പേരുവിവരം ശേഖരിച്ചു കൊണ്ടുള്ള നിയമ നടപടി എംപി മുസ്തഫല്‍  ഫൈസി നേതൃത്വ നല്‍കുന്ന കമ്മിറ്റി എടുത്തിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സത്യം മനസിലാക്കി മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിന്റെ കൂടെ നിന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്ന്, തിരുന്നാവയകളത്തില്‍ മുസ്തഫ എന്ന അഹമ്മദ് കുട്ടി,  അഷ്ഫാഖ് ഷാതിരൂര്‍, ഒ.പി. അബ്ദുല്‍ ലത്തീഫ്


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments