*മൊഗ്രാൽ യൂനാനി ഡിൻസ്പെൻസറി പരിസരത്ത് മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കണം.-ഗ്രീൻ സ്റ്റാർ മൊഗ്രാൽ.*
മൊഗ്രാൽ : കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള കുമ്പള ഗ്രാമപഞ്ചായത്ത് യൂനാനി ഡിൻസ്പെൻസറി പരിസരത്ത് മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെ ന്നാവശ്യപ്പെട്ട് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൾ ഖാദറിന് ടൗൺ വാർഡ് മെമ്പർ ജമീല ഹസ്സന്റെ സാനിധ്യത്തിൽ സൗദി കെ.എം.സി.സി. ഭാരവാഹി ശരീഫ് നടുപ്പളം, ഗ്രീൻസ്റ്റാർ മൊഗ്രാൽ പ്രസിഡന്റ് മഖ്‌ദൂം മൊഗ്രാൽ എന്നിവർ ചേർന്ന് നിവേദനം നൽകി.
ഗ്രീൻസ്റ്റാർ മൊഗ്രാൽ ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ടൗൺ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള ഗ്രീൻപീസ്,ഫസൽ റഹ്‌മാൻ കടവത്ത്, യൂ എം അമീൻ കടവത്ത്,ജംഷീർ മൊഗ്രാൽ, യൂ എം ഇർഫാൻ കടവത്ത്,റാസിഖ് മൈമൂൻ,വി പി ജബ്ബാർ മൊഗ്രാൽ, ജാബിർ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: മൊഗ്രാൽ യൂനാനി ഡിസ്പെൻസറി പരിസരത്ത് മിനി ഹൈ മാസ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻ സ്റ്റാർ മൊഗ്രാൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദറിന് നിവേദനം നൽകുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments