Breaking News

*ഡൽഹിയിൽ പ്രതിഷേധത്തിര; ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; എംപിമാർ കസ്റ്റഡിയിൽ*

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിൽ ഡൽഹിയിൽ സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് മുന്നേറിയ പ്രതിപക്ഷ എംപിമാരെ ആകാശവാണി ഭവന് സമീപം ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ചു.
പൊലീസ് വാനിൽ കയറാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചു. മാർച്ച് തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബാരിക്കേഡിന് മുകളിൽ കയറിയും മുന്നിലിരുന്നും പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചു. അഭിഷേക് ബാനർജിയും രാഹുലിനൊപ്പം ബാരിക്കേഡിൽ കയറി പ്രതിഷേധിച്ചു. ബാരിക്കേഡ് തള്ളിമാറ്റാൻ യുവ എംപിമാരും ശ്രമിച്ചു. ഇതിനിടെ മഹിളാ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി പിന്തുണ നൽകി.
പ്രതിഷേധക്കാരെ ബസിൽ കയറ്റി നീക്കാനാണ് പൊലീസ് ശ്രമിച്ചത്.
മാധ്യമപ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റാനും പൊലീസ് ശ്രമിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.
എസ്ഐആറിലെ ക്രമക്കേടുകളടക്കം, ഗ്യാനേഷ് കുമാറിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ സഖ്യം മാർച്ച് നടത്തിയത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments